മെഗാ ബൈബിൾ ക്വിസ്സിൽ പെർസിസ് പൊന്നച്ചനു ഒന്നാം സ്ഥാനം

മെഗാ ബൈബിൾ ക്വിസ്സിൽ  പെർസിസ് പൊന്നച്ചനു ഒന്നാം സ്ഥാനം
varient
varient
varient

കുന്നംകുളം : കുന്നംകുളം യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ് (യുപി എഫ് ) പന്ത്രണ്ടാമത് മെഗാ ബൈബിൾ ക്വിസ്സിൽ ഒന്നാം സ്ഥാനത്തിന് പെർസിസ് പൊന്നച്ചൻ (കൊല്ലം) അർഹയായി. രണ്ടും മൂന്നും സ്ഥാനക്കാരായി യഥാക്രമം പ്രിൻസി പൊന്നച്ചൻ (ബഹ്‌റിൻ), പാസ്റ്റർ വി എം സണ്ണി (പത്തനംതിട്ട) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. 25,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് ഒന്നാം സമ്മാനം  

പ്രിൻസി പൊന്നച്ചൻ, ബഹ്‌റൈൻ

രണ്ട് , മൂന്ന് സ്ഥാനത്തിന് യഥാക്രമം 15,000 രൂപയും  7000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ്. നാല് മുതൽ 15 വരെയുള്ള സ്ഥാനക്കാർക്ക് ക്യാഷ് അവാർഡ് നൽകും.

പാസ്റ്റർ വി. എം. സണ്ണി. പത്തനംതിട്ട

16 രാജ്യങ്ങളിൽ നിന്നും 1000പേർ രജിസ്റ്റർ ചെയ്ത മത്സരത്തിൽ 864 പേർ പങ്കെടുത്തു. ജനുവരി 29ന് കുന്നംകുളത്ത് നടക്കുന്ന യു പി എഫ് 41 മത് വാർഷിക കൺവെൻഷന്റെ സമാപന സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും