കുണ്ടറ യുപിഎഫ് കൺവൻഷൻ ഫെബ്രു.18 മുതൽ

കുണ്ടറ : കുണ്ടറ യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലൊഷിപ്പിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗം ഫെബ്രു.18, 19 (ചൊവ്വ, ബുധൻ) തീയതികളിൽ നെടുമ്പായിക്കുളം മേലെ മുക്കൂട് പഞ്ചായത്ത് കുളത്തിന് സമീപം മാമ്പറ്റ ബെഥേൽ ഗ്രൗണ്ടിൽ വൈകുന്നേരം 6 മുതൽ 9 വരെ പൊതുയോഗവും 19 ന് ബുധനാഴ്ച പകൽ10 മുതൽ1 വരെ ഉണർവ്വ് യോഗവും നടക്കും.
കുണ്ടറ യുപിഎഫ് പ്രസിഡന്റ് പാസ്റ്റർ ജോർജ്ജ് ഏബ്രഹാം ഉത്ഘാടനം ചെയ്യും. പാസ്റ്റർമാരായ ഷിബു കെ.മാത്യു, കെ.ജെ മാത്യു എന്നിവർ പ്രസംഗിക്കും. പാസ്റ്റർ ജെമത്സൺ, ബ്രദർ റെഞ്ചു ഗാനശുശ്രൂഷക്ക് നേതൃത്വം നല്കും.