ഐപിസി കുവൈറ്റ് റീജിയൻ സിസ്റ്റേഴ്സ് ഫെലോഷിപ്പ് ഉദ്ഘാടന സമ്മേളനവും ഉപവാസ പ്രാർഥനയും ഏപ്രിൽ 20ന്

കുവൈറ്റ് : ഐപിസി കുവൈറ്റ് റീജിയൻ സിസ്റ്റേഴ്സ് ഫെലോഷിപ്പ് ഉദ്ഘാടന സമ്മേളനവും ഉപവാസ പ്രാർഥനയും ഏപ്രിൽ 20ന് ശനിയാഴ്ച നടക്കും.
രാവിലെ 9.30 മുതൽ 11.30 വരെ അബ്ബാസിയായിലുള്ള ഐപിസി കുവൈറ്റ് പ്രയർ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ഐപിസി കുവൈറ്റ് റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ ബെൻസൻ തോമസ് അധ്യക്ഷത വഹിക്കും. പാസ്റ്റർ സാംകുട്ടി ജോൺ ചിറ്റാർ മുഖ്യസന്ദേശം നൽകും. ഐപിസി കുവൈറ്റ് സിസ്റ്റേഴ്സ് ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
ഭാരവാഹികളായ അനി ജോർജ്, ഷീബ സജി, മഞ്ജു റോഷൻ എന്നിവർ നേതൃത്വം നല്കും.