ഐപിസി കുവൈറ്റ്‌ റീജിയൻ സിസ്റ്റേഴ്സ് ഫെലോഷിപ്പ് :മണിപ്പൂരിനു വേണ്ടി ചെയിൻ പ്രയർ ഓഗ.26 ന്

ഐപിസി കുവൈറ്റ്‌ റീജിയൻ സിസ്റ്റേഴ്സ് ഫെലോഷിപ്പ് :മണിപ്പൂരിനു വേണ്ടി ചെയിൻ പ്രയർ ഓഗ.26 ന്

കുവൈറ്റ്‌ : ഐപിസി കുവൈറ്റ്‌ റീജിയൻ സിസ്റ്റേഴ്സ് ഫെലോഷിപ്പ് മണിപ്പൂരിൽ കഷ്ടമനുഭവിക്കുന്നവർക്ക് വേണ്ടി ഓഗ.26 രാവിലെ 6 മുതൽ 27രാവിലെ 6 വരെ 24 മണിക്കൂർ ചെയിൻപ്രയർ ക്രമീകരിക്കും. 26 ന് രാവിലെ 10.30 മുതൽ 12.30 വരെ സൂമിലും പൊതുയോഗമായി ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

പാസ്റ്റർ റെജിമോൻ സി ജേക്കബ് അധ്യക്ഷത വഹിക്കും.   പാസ്റ്റർ എ.ടി.ജോൺസൺ മുഖ്യ സന്ദേശം നല്കും. മണിപ്പൂർ സ്വദേശികളായ സഹോദരിമാർ പങ്കെടുക്കുമെന്ന്  ഐപിസി കുവൈറ്റ് റീജിയൻ സിസ്റ്റേഴ്സ് ഫെലോഷിപ്പ് ഭാരവാഹികളായ ആനി സാം കുരുവിള (പ്രസിഡന്റ്), ജെയ്നി മാമ്മൻ തരകൻ (വൈസ് പ്രസിഡന്റ്), ഷീബ സജി തോമസ് (സെക്രട്ടറി), രഞ്ജിനി ജോൺ (ജോയിന്റ് സെക്രട്ടറി), മഞ്ജു റോഷൻ(ട്രഷറർ) എന്നിവർ നേതൃത്വം നല്കും.