ലൈഫ് ആൻഡ് ലിംബ് ക്ലിനിക്ക് വെട്ടിയാറിൽ തുടക്കമായി

ലൈഫ് ആൻഡ് ലിംബ് ക്ലിനിക്ക് വെട്ടിയാറിൽ തുടക്കമായി

ജോളി ജോൺ ബാംഗ്ലൂർ

മാവേലിക്കര : ലൈഫ് ആൻഡ് ലിംബ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പുതുതായി നിർമ്മിച്ച ക്ലിനിക്കിന്റെ ഉദ്ഘാടനം വെട്ടിയാർ പാലത്തിന് സമീപം ലൈഫ് ആൻഡ് ലിംബ് ക്ലിനിക് എന്ന പേരിൽ ആരംഭിച്ചു.

വെട്ടിയാർ നടേതേക്കെതിൽ ജോൺസൻ സാമുവൽ തുടക്കം കുറിച്ച കൃത്രിമക്കാൽ വിതരണം കഴിഞ്ഞ എട്ടു വർഷമായി തുടർന്നുകൊണ്ടിരിക്കുന്നു. ഓട്ടോ ബ്ലോക്ക് എന്ന കമ്പനിയുടെ മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ചു കൊണ്ടുള്ള ജർമൻ നിർമ്മിതവും 2 ലക്ഷത്തിലധികം രൂപ വിലയുള്ളതുമായ 204 കാലുകളാണ് നാളിതുവരെ വിതരണം ചെയ്തിട്ടുള്ളത്. കാലുകൾ നഷ്ടപ്പെട്ടവർ ലൈഫ് ആൻഡ് ലിംബിൽ നിന്നും ലഭിച്ച കൃത്രിമ കാലുകൾ ഉപയോഗിച്ച് സ്വാഭാവികമായ കാലുള്ളവരെ പോലെ സ്വന്തം കാര്യങ്ങൾ നോക്കിയും ജോലിചെയ്തും ജീവിക്കുന്നു. 

എന്നാൽ കാലുകൾ സ്വീകരിച്ചവർക്ക് കാലക്രമേണ അതിന്റെ അറ്റകുറ്റപ്പണി ആവശ്യമായി വരുമ്പോൾ അതും സൗജന്യമായി ചെയ്തു കൊടുക്കണം എന്ന താല്പര്യത്തോടെയാണ് പുതുതായി ക്ലിനിക് ആരംഭിച്ചിരിക്കുന്നത്.

ഡിഫറെന്റ് ആർട്ട് സെന്ററിന്റെ സ്ഥാപകനായ പ്രൊഫസർ ഗോപിനാഥ് മുതുകാടാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. വിശിഷ്ടാതിഥികളായി മാവേലിക്കര നിയോജകമണ്ഡലത്തിലെ എംഎൽഎ  എം എസ് അരുൺകുമാർ, തഴക്കര ഗ്രാമപഞ്ചായത്ത് മെമ്പർ സുനിൽ വെട്ടിയാർ, കേരള സ്റ്റേറ്റ് ഡിഫറെന്റ്ലി ഏബിൾഡ് വെൽഫെയർ ചെയർപേഴ്സൺ ജയ ഡാലി എം.വി. തുടങ്ങിയവർ പങ്കെടുത്തു.

കൃത്രിമ കാലുകൾ ആവശ്യമുള്ളവർ

Lifeandlimbs.org എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.