മലയാളി പെന്തെക്കോസ്തൽ അസോസിയേഷൻ യുകെക്ക്‌ (MPA UK) നവ നേതൃത്വം   

മലയാളി പെന്തെക്കോസ്തൽ  അസോസിയേഷൻ യുകെക്ക്‌ (MPA UK) നവ നേതൃത്വം    

വാർത്ത: പോൾസൺ ഇടയത്ത് (മീഡിയ കോർഡിനേറ്റർ)

മാഞ്ചസ്റ്റർ : യുകെ യിലുള്ള മലയാളി പെന്തെക്കോസ്തു സമൂഹത്തിന്റെ ഐക്യ കൂട്ടായ്മയായ മലയാളി പെന്തെക്കോസ്തൽ അസോസിയേഷൻ ഭാരവാഹികളെ  തിരഞ്ഞെടുത്തു.

പാസ്റ്റർ ബിനോയ് എബ്രഹാം (പ്രസിഡന്റ്) , പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ഡിഗോൾ ലൂയിസ് (സെക്രട്ടറി), പാസ്റ്റർ ജിനു മാത്യു (ട്രഷറർ), പാസ്റ്റർ പി സി സേവ്യർ ( ജോയിന്റ് സെക്രട്ടറി),  എബി ഉമ്മൻ (ജോയിന്റ് ട്രഷറർ),  ബെൻജോ ചെറിയാൻ (യൂത്ത് കോ ഓർഡിനേറ്റർ), സിസ്റ്റർ ഷീല തോമസ് (ലേഡീസ് കോഓർഡിനേറ്റർ), പോൾസൺ ഇടയത്ത്‌ (മീഡിയ കോഓർഡിനേറ്റർ), പാസ്റ്റർ ബ്ലെസ്സൺ തോമസ് , ഇവാ. ജോഷി സാം മോറിസ് (ക്വയർ കോഓർഡിനേറ്റർസ്), രാജേഷ് വർഗീസ് (മ്യൂസിക് കോഓർഡിനേറ്റർ), പാസ്റ്റർ ജോൺസൺ ജോർജ് (പ്രയർ കോഓർഡിനേറ്റർ), സോണി എബ്രഹാം (ഇവാൻജലിസം കോഓർഡിനേറ്റർ), കൂടാതെ ഏരിയ കോഓർഡിനേറ്റർസ് ആയി പാസ്റ്റർ സാം തോമസ് (ലണ്ടൻ),  ജോൺസൺ ബേബി (ഇംഗ്ലണ്ട് സൗത്ത്),  സൂരിയൽ തോമസ് (സ്കോട്ലൻഡ്),  ക്ലമന്റ് മാത്യു (ഇംഗ്ലണ്ട് നോർത്ത്),  തോമസ് മാത്യു (നോർത്തേൺ അയർലണ്ട്), പാസ്റ്റർ സാം മാത്യു (വെയിൽസ്‌), ബോബി കുര്യാക്കോസ് (മിഡ്ലാൻഡ്സ് ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. 

റവ.ബിനോയ് ഏബ്രഹാം അസംബ്ലീസ്‌ ഓഫ് ഗോഡ് യുകെ, ഐ എ ജി യുകെ & യൂറോപ്പിന്റെ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ഡിഗോൾ ലൂയിസ് ഐ പി സി യൂ കെ & അയർലണ്ട് റീജിയൻ സെക്രട്ടറിയാണ്. പാസ്റ്റർ ജിനു മാത്യുഐ എ ജി യൂ കെ & യൂറോപ്പിന്റെ മിഷൻ ഡയറക്ടറാണ്. ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ പി.സി.സേവ്യർ ഐപിസി യുകെ & അയർലണ്ട് റീജിയൻ അഡ്മിനിസ്ട്രെറ്ററും ഗുഡ്ന്യൂസിന്റെ ഓവർസീസ് ലേഖകനുമാണ്. 

2024 വർഷത്തെ കോൺഫ്രൻസ് ഇംഗ്ലണ്ടിലെ ബ്രൈറ്റൻ പട്ടണത്തിൽ നടക്കും.