കാസർഗോഡിനെ മറക്കാതെ കോട്ടയം കൈതമറ്റം ഐപിസി ബഥേല്‍ സഭയും

കാസർഗോഡിനെ മറക്കാതെ  കോട്ടയം കൈതമറ്റം ഐപിസി ബഥേല്‍ സഭയും

മലബാര്‍ സുവിശേഷീകരണത്തില്‍ കോട്ടയം കൈതമറ്റം ഐപിസി ബഥേല്‍ സഭയും

കോട്ടയം: കൈതമറ്റം ഐപിസി ബഥേല്‍ സഭയുടെയും പിവൈപിഎയുടെയും നേതൃത്വത്തില്‍ ഐപിസി കാസര്‍ഗോഡ് സെന്‍ററിലെ ചീമേനിയില്‍ ജൂണ്‍ 3, 4 തീയതികളില്‍ പരസ്യസുവിശേഷ പ്രവര്‍ത്തനങ്ങളും, പഠനോപകരണവിതരണവും നടത്തി. കൈതമറ്റം ഐപിസി സഭയുടെ സഹകരണത്തോടെയാണ് ചീമേനിയിലെ സഭ പ്രവര്‍ത്തിക്കുന്നത്.

30 പരം വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ  വിതരണോദ്ഘാടനം ചീമേനി പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. വത്സന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചീമേനി പോലീസ് എസ്എച്ചഓ  അജിത വിതരണം ചെയ്തു.

ചീമേനിയുടെ പരിസരപ്രദേശങ്ങളില്‍ നടന്ന സുവിശേഷയോഗങ്ങളില്‍ പാസ്റ്റര്‍ ഷിജു ആന്‍റണി മുഖ്യസന്ദേശം നല്‍കി. കാസര്‍ഗോഡ് സെന്‍റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ സന്തോഷ് മാത്യു, കൈതമറ്റം ബെഥേല്‍ സഭയുടെ ശുശ്രൂഷകന്‍ പാസ്റ്റര്‍ വിന്‍സി ജി. ഫിലിപ്പ്, ചീമേനി ബെഥേല്‍ സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ കെ. പി. ബാബു, ഐപിസി കേരള സ്റ്റേറ്റ് കൗണ്‍സില്‍ അംഗം  ബെന്നി പുള്ളോലിക്കല്‍, ബെഥേല്‍ സഭാ സെക്രട്ടറി സജി നടുവത്ര, ജോ. സെക്രട്ടറി ചെറിയാന്‍ പി. കുരുവിള, ട്രഷറര്‍ ബിനോ വര്‍ക്കി, ബേഥേല്‍ പിവൈപിഎ പ്രസിഡണ്ട് ബിജില്‍ ജോര്‍ജി ചെറിയാന്‍, സെക്രട്ടറി ബെന്‍ ജേക്കബ് കോശി, ട്രഷറര്‍ സാക് സജി തുടങ്ങിയവരും മറ്റു സഭാംഗങ്ങളും, കാസര്‍ഗോഡ് സെന്‍റര്‍ ദൈവദാസന്മാരും നേതൃത്വം നല്‍കി. കാസര്‍ഗോഡ് സെന്‍റര്‍ ട്രഷറര്‍ പാസ്റ്റര്‍ കെ. സി. ജോര്‍ജ് കൃതജ്ഞത അറിയിച്ചു.

Advertisement