മണിപ്പൂരിന്റെ മുറിവുണക്കാൻ എക്ലേസിയ യുണൈറ്റെഡ് ഫോറം കലാപ മേഖലയിലേക്ക്

മണിപ്പൂരിന്റെ മുറിവുണക്കാൻ  എക്ലേസിയ യുണൈറ്റെഡ് ഫോറം  കലാപ മേഖലയിലേക്ക്

 കോട്ടയം : ഒരു മാസത്തിലേറെയായി തുടരുന്ന കലാപത്തിൽ, നൂറിലേറെപ്പേർ രക്തസാക്ഷികളായ മണിപ്പൂരിലേക്ക് ആതുര സേവനവുമായി ക്രിസ്തീയ സഭകളുടെ ഐക്യ വേദിയായ Ecclesia United Forum (EUF) -ന്റെ  മിഷൻ സംഘം ജൂൺ 12, മുതൽ 16 വരെ സന്ദർശിക്കും.

റവ. ജോൺസൺ തേക്കടയിൽ (നിലമ്പൂർ) അഡ്വ. ജോണി ജോസ് കല്ലൻ (കോട്ടയം), അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ (പാലക്കാട്) എന്നിവർക്ക് പുറമെ എം പിമാരായ   ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ എന്നിവരും സംഘത്തിൽ ഉണ്ടാകും.

 കലാപമേഖലകളിൽ റിലീഫ് ക്യാമ്പുകൾ സന്ദർശിച്ച്  ദുരിതാശ്വാസ സഹായങ്ങൾ നൽകുക നിരാലംബരായ ജനതക്ക് ആശ്വാസ വചനങ്ങൾ നൽകി, സർക്കാരുകളുടെ ശ്രദ്ധ ക്ഷണിക്കുക എന്നതാണ് യാത്രയുടെ  ഉദ്ദേശ്യമെന്ന് അഡ്വ. ജോണി ജോസ് കല്ലൻ പറഞ്ഞു.

ക്രിസ്തീയ പീഢനം നടന്ന ഗ്രാമങ്ങൾ നേരിൽ കാണുകയും, എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ നേർസാക്ഷ്യങ്ങൾ കേൾക്കുവാനും  ഭാവിയിൽ നടത്തേണ്ട പുനരധിവസ പ്രവർത്തനങ്ങൾ MP മാരുടെ നേതൃത്വത്തിൽ പഠിക്കുവാനും അവ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുവാനും ശ്രമിക്കുക്കുന്നുണ്ട്.