പാലാക്കാരി മേഴ്‌സി മാത്യു ദയാബായി ആയി മാറിയ കഥ ; ഇന്ന് നവം.25 ന് രാത്രി 8 ന്

പാലാക്കാരി മേഴ്‌സി മാത്യു  ദയാബായി ആയി മാറിയ കഥ ; ഇന്ന് നവം.25 ന് രാത്രി 8 ന്

ഇന്ത്യയിലെ കുഗ്രാമങ്ങളിൽ ആദിവാസികൾക്കും അനാഥർക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച പെൺപുലി! 82-ാം വയസ്സിലും ചങ്കുറപ്പോടെ, ഭയം കൂടാതെ പൊരുതുന്ന ദായബായി ഇന്ന് രാത്രി 8 ന് സൂമിൽ

ZOOM ID: 844 6576 5166 /  PASSCODE : 2023

കോട്ടയം : ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷന്റെ മൂന്നാമത് മീഡിയ കോൺഫറൻസിൽ ഇന്ന് നവംബർ 25 ന് വൈകിട്ട് 8 മുതൽ (ഇന്ത്യൻ സമയം) സൂം പ്ലാറ്റ്ഫോമിൽ നടക്കും.

 ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ അന്തർദേശീയ പ്രസിഡണ്ട് സി.വി. മാത്യു അദ്ധ്യക്ഷനായിരിക്കും. ഇന്ത്യയിലെ കുഗ്രാമങ്ങളിൽ ആദിവാസികൾക്കും അനാഥർക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച പ്രശസ്ത സാമൂഹിക പ്രവർത്തക സിസ്റ്റർ ദായബായി , ഏ.ജി സഭാ സീനിയർ നേതാവ് പാസ്റ്റർ കെ.ജെ. മാത്യു എന്നിവർ പ്രസംഗിക്കും. ഡോ. ബ്ലസൻ മേമന ഗാനങ്ങൾ ആലപിക്കും. 

ഇന്ത്യ, ഗൾഫ്, യു എസ് എ, കാനഡ, യൂറോപ്പ്‌ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ക്രൈസ്തവ എഴുത്തുകാരും മാധ്യമ പ്രവർത്തകരും അഭ്യുദയ കാംക്ഷികളും പങ്കെടുക്കും.

 കോൺഫറൻസിൽ ആനുകാലിക വിഷയങ്ങൾ, പ്രമേയങ്ങൾ, ഭാവി പ്രവർത്തങ്ങൾ എന്നിവ ചർച്ച ചെയ്യുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, മീഡിയ കൺവീനർ സജി മത്തായി കാതേട്ട് എന്നിവർ അറിയിച്ചു.

ZOOM ID: 844 6576 5166

PASSCODE : 2023