മെഗാ ബൈബിൾ ക്വിസും യൂത്ത് റിട്രീറ്റും

മെഗാ ബൈബിൾ ക്വിസും യൂത്ത് റിട്രീറ്റും

വാർത്ത: സുബിൻ ആലഞ്ചേരി

തിരുവനന്തപുരം: പിഎംജി യൂത്ത് കേരളാ സ്റ്റേറ്റിൻ്റെ ആഭിമുഖ്യത്തിൽ മെഗാ ബൈബിൾ ക്വിസും യൂത്ത് റിട്രീറ്റും ജൂൺ 17ന് പാളയത്ത്  നടന്നു. പി എം ജി യൂത്ത് കേരള സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ ഷിബു തോമസ് അധ്യക്ഷത വഹിച്ച മീറ്റിംഗിൽ പി എം ജി ചർച്ച് കേരള സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ ജി ജെ അലക്സാണ്ടർ ഉദ്ഘാടനം നിർവഹിച്ചു.

യൂത്ത് റിട്രീറ്റ് പ്രോഗ്രാമിൽ ടൈം മാനേജ്മെൻ്റ് എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ ജിജി സക്കറിയ ക്ലാസുകൾ നയിച്ചു.

കേരളത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ നിന്നും മത്സരാർത്ഥികൾ പങ്കെടുത്ത മെഗാ ബൈബിൾ ക്വിസ് പാസ്റ്റർ ബിനു ആലുംമൂട്ടിലിൻ്റെ നേതൃത്വത്തിൽ  നടന്നു.

വെട്ടിയാർ പി എം ജി സഭ ഒന്നാം സ്ഥാനവും, പാളയം (മലയാളം) പി എം ജി സഭയ്ക്ക് രണ്ടാം സ്ഥാനവും, പ്ലാത്തറ പിഎംജി സഭാ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Advertisemen