വാക്യമത്സരം ഹരമാക്കിയ  ഏലിയാമ്മ ജോൺസൻ 

വാക്യമത്സരം ഹരമാക്കിയ  ഏലിയാമ്മ ജോൺസൻ 

റോബി സ്വാൻകുട്ടി, ടോറോണ്ടോ 

ടോറോണ്ടോ (കാനഡ): അറുപത് പിന്നിട്ടിട്ടും വാക്യമനഃപാഠത്തിൽ അവാർഡ് നേടുന്നത് ഹരമാക്കിയിരിക്കുകയാണ് ഏലിയാമ്മ ജോൺസൻ എന്ന ലിസി. ഇത്തവണ,  കേരള ക്രിസ്ത്യൻ അസംബ്‌ളി (കെസിഎ ടൊറണ്ടോ) സൺ‌ഡേ സ്കൂളിന്റെ നേതൃത്വത്തിൽ നടന്ന വാക്യ മത്സരത്തിലാണ് ലിസി നിരവധി വാക്യങ്ങൾ തെറ്റുകൂടാതെ പറഞ്ഞ് അഭിനന്ദനം ഏറ്റുവാങ്ങിയത്. 

സൂപ്പർ സീനിയർ വിഭാഗത്തിൽ മത്സരിച്ച ലിസ്സി സിസ്റ്റർ വെളിപ്പാട് പുസ്തകം 1 മുതൽ 9 വരെയുള്ള അദ്ധ്യായങ്ങളിലെ മുഴുവൻ വാക്യങ്ങളും ചുരുങ്ങിയ സമയത്തിനുള്ളിൽ പറഞ്ഞാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.  മുൻ വർഷങ്ങളിലും ഏലിയാമ്മ ജോൺസനാണ് ഒന്നാം സ്ഥാനങ്ങൾ നേടിയത്. 

പാസ്റ്റർ ജോൺസൻ ജോർജിന്റെ ഭാര്യയായ സിസ്റ്റർ ലിസി വേദ പഠനത്തിൽ ചിലവഴിക്കുന്ന സമയങ്ങൾ ശ്രദ്ധേയമാണ്.

Advertisement