വിശ്വാസികളിൽ ആത്മീയ ചൈതന്യം പകർന്ന് ബഹ്റൈൻ എം ഇ പി സി യുടെ സംയുക്ത ആരാധനയ്ക്ക് സമാപനം
മനാമ: ബഹ്റൈനിലെ പെന്തെക്കോസ്ത് ഐക്യ വേദിയായ മിഡിൽ ഈസ്റ്റ് പെന്തെക്കോസ്ത് ചർച്ച് (MEPC) ൻ്റെ ആഭിമുഖ്യത്തിൽ സെഗയ ശാരോൻ ചർച്ച് ഹാളിൽ ഏപ്രിൽ 14 ഞായറാഴ്ച വൈകിട്ട് നടന്ന സംയുക്ത ആരാധനയ്ക്ക് അനുഗ്രഹീത സമാപ്തി.
എം ഇ പി സി പ്രസിഡൻ്റ് പാസ്റ്റർ ടൈറ്റസ് ജോൺസൺ അദ്ധ്യക്ഷത വഹിച്ച യോഗം പാസ്റ്റർ ജയിസൺ കുഴിവിള പ്രാർത്ഥിച്ച് ആരംഭിച്ചു. പാസ്റ്റർ തോമസ് ചാക്കോ സങ്കീർത്തനം വായിച്ചു, പാസ്റ്റർ ടൈറ്റസ് ജോൺസൺനും പാസ്റ്റർ പി എം ജോയിയും കർതൃമേശ ശുശ്രൂഷകൾക്ക് നേതൃത്വം കൊടുത്തു. പാസ്റ്റർ ചാക്കോ ഐപ്പ് പാസ്റ്റർ ജേക്കബ് ജോർജ് എന്നിവർ വചന ശുശ്രൂഷ നടത്തി.
എം ഇ പി സി ക്വയർ ആരാധനയ്ക്ക് നേതൃത്വം നല്കി. ജനറൽ സെക്രട്ടറി ബ്രദർ മാർട്ടിൻ ജോ മാത്യു നന്ദി പ്രകാശിപ്പിച്ചു എം ഇ പി സി വൈസ് പ്രസിഡൻ്റ് പാസ്റ്റർ ബിജു ഹെബ്രോൻ്റ് പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടെ അനുഗ്രഹീതമായി സമാപിച്ചു.