ബഹ്റൈൻ എം ഇ പി സി വൺഡേ റ്റീൻസ് മീറ്റിന് അനുഗ്രഹീത സമാപ്തി

ബഹ്റൈൻ എം ഇ പി സി വൺഡേ റ്റീൻസ് മീറ്റിന് അനുഗ്രഹീത സമാപ്തി

സെഗയ : ബഹ്റൈൻ എം ഇ പി സി യുവജനങ്ങൾക്കായി "ക്രോസ് ബെയറേഴ്സ്" എന്ന പേരിൽ ഏകദിന സംഗമം നടത്തി. 

13ന് ശനിയാഴ്ച രാവിലെ 9 ന് സെഗയായിലുള്ള ബഹ്റൈൻ എ ജി ചർച്ച്‌ ഹാളിൽ  എം ഇ പി സി ജനറൽ സെക്രട്ടറി ബ്രദർ മാർട്ടിൻ ജോ മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച റ്റീൻസ് മീറ്റ് എം ഇ പി സി വൈസ് പ്രസിഡൻ്റ് പാസ്റ്റർ ബിജു ഹെബ്രോൻ പ്രാർത്ഥിച്ച് ആരംഭിച്ചു. എം ഇ പി സി പ്രസിഡൻ്റ് പാസ്റ്റർ ടൈറ്റസ് ജോൺസൺ മീറ്റ് ഉൽഘാടനം ചെയ്യതു. 

ഇവാ. ഡേവീസ് ഏബ്രഹാം, ലഖ്‌നൗ ക്ലാസ്സുകൾക്ക് നേതൃത്വം കൊടുത്തു.

വർഷിപ്പ് സെഷൻ, സ്പെഷ്യൽ സെഷൻ, ആക്റ്റിവിറ്റീസ്, ചോദ്യോത്തര വേള എന്നിവ ഉണ്ടായിരിന്നു.

തുടർന്ന് കമ്മറ്റി അംഗം ബ്രദർ ബോവസ് അപ്പല്ലോസ് നന്ദി പ്രകാശനം നടത്തി. സ്ഥിരാംഗം പാസ്റ്റർ ലിജോ മാത്യുവിൻ്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും പര്യവസാനിച്ചു.