ബഹറിൻ എംഇപിസി വാർഷിക കൺവൻഷന് അനുഗ്രഹീത സമാപ്തി

ബഹറിൻ എംഇപിസി വാർഷിക കൺവൻഷന് അനുഗ്രഹീത സമാപ്തി

വാർത്ത: ബിജു ഹെബ്രോൻ, ബഹ്റൈൻ

ബഹ്റൈൻ: ബഹറിനിലെ പെന്തെക്കോസ്ത് സഭകളുടെ ഐക്യവേദിയായ "മിഡിൽ ഈസ്റ്റ് പെന്തെക്കോസ്തൽ ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ നടന്ന വാർഷിക കൺവൻഷൻ സമാപിച്ചു. സൗത്ത് ഇൻഡ്യാ അസ്സംബ്ലീസ്സ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി. ഡോ. കെ. ജെ മാത്യു മുഖ്യ പ്രഭാഷകനായിരുന്നു. "ആരാധന, പ്രാർത്ഥന, ഉണർവ്വ് " എന്നീ വിഷയങ്ങളെ ആസ്പതമാക്കിയുള്ള വചന പ്രഘോഷണം ബഹറിൻ്റെ മണ്ണിൽ ഒരു പുത്തൻ ഉണർവ്വിനും ശക്തമായ ആത്മ പകർച്ചക്കും മുഖാന്തരമായി.

പ്രസാദ് ജോയിയുടെ നേതൃത്വത്തിൽ എം ഇ പി സി ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകി. സീനിയർ പാസ്റ്റർ പി. എം ജോയി (AG) പ്രാർത്ഥിച്ച് ആരംഭിച്ച സമ്മേളനത്തിൻ്റെ വിവിധ സെക്ഷനുകളിൽ പ്രസിഡൻ്റ് പാസ്റ്റർ ജയിസൺ കുഴിവിള (IPC Bahrain), സ്ഥിരാംഗം പാസ്റ്റർ ബിജു ഹെബ്രോൻ (IPC Hebron), വൈസ് പ്രസിഡൻ്റ് പാസ്റ്റർ ടൈറ്റസ് ജോൺസൺ (Sharon Fellowship) എന്നിവർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി  മാർട്ടിൻ ജോ മാത്യൂ നന്ദി പ്രകാശിപ്പിച്ചു. 

Advertisement