മിഡിൽ ഈസ്റ്റ് പ്രെയർ കോൺക്ലേവ് : ഏപ്രിൽ 20 മുതൽ

മിഡിൽ ഈസ്റ്റ് പ്രെയർ കോൺക്ലേവ് : ഏപ്രിൽ 20 മുതൽ

ദുബായ് : ഗ്ലോബൽ ഹാർവെസ്റ്റ് ഗ്ലോബൽ പ്രെയർ കോൺക്ലേവിന്റെ ആഭിമുഖ്യത്തിൽ മധ്യപൂർവ്വ രാജ്യങ്ങൾക്കായി പ്രാർത്ഥിക്കുവാൻ ആഗോള പ്രാർത്ഥനാ സഹകാരികൾ ഒത്തൊരുമിക്കുന്ന മിഡിൽ ഈസ്റ്റ് പ്രയർ കോൺക്ലേവ് ഏപ്രിൽ 20 മുതൽ 22 വരെ രാവിലെ 9.30 മുതൽ വൈകുന്നേരം 6 വരെ യു.എ.ഇ യിൽ  നടക്കും. കർത്താവിൽ പ്രസിദ്ധരായ ദൈവദാസന്മാർ സെഷനുകൾക്ക് നേതൃത്വം നൽകുന്നു.

ഗ്ലോബൽ പ്രെയർ കോൺക്ലേവ് ലോകരാജ്യങ്ങൾക്കുവേണ്ടി പ്രാർത്ഥനയ്ക്കായ് വ്യാപൃതമായിരിക്കുകയും കഴിഞ്ഞ വർഷങ്ങളായി വിവിധ രാജ്യങ്ങളിൽ പ്രെയർ കോൺക്ലേവുകൾ നടത്തിവരികയും ചെയ്യുന്നു.

 മിഡിൽ ഈസ്റ്റിനായി പ്രാർത്ഥിക്കുവാൻ താൽപര്യള്ളവർ tiny.cc/mepc എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ; +91 9910 20 1534