പാസ്റ്റർ എം.ജെ. ഡൊമിനിക്കിന് യാത്രയയപ്പ് നൽകി

പാസ്റ്റർ എം.ജെ. ഡൊമിനിക്കിന് യാത്രയയപ്പ് നൽകി
ഐപിസി ഗിൽഗാൽ ഫെല്ലോഷിപ്പ് സഭാ അംഗങ്ങൾക്കൊപ്പം പാസ്റ്റർ എം ജെ ഡൊമിനിക്കും കുടുംബവും

അബുദാബി: ഐപിസി ഹെബ്രോൺ വളഞ്ഞമ്പലം സഭാ ശുശ്രൂഷകനായി സ്ഥലംമാറ്റം ലഭിച്ച പാസ്റ്റർ എം.ജെ. ഡൊമിനിക്കിന് അബുദാബി ഐപിസി ഗിൽഗാൽ ഫെലോഷിപ്പ് സഭ യാത്രയയപ്പ് നൽകി. കഴിഞ്ഞ ഏഴ് വർഷങ്ങളായി ഗില്‍ഗാൽ ഫെല്ലോഷിപ്പ് സഭയുടെ സീനിയർ ശുശ്രൂഷകനായിരുന്നു പാസ്റ്റർ എം.ജെ. ഡൊമിനിക്.

 പാസ്റ്റർ എം ജെ ഡൊമിനിക്

ഐപിസി യു.എ.ഇ റീജിയൻ പ്രസിഡന്റ് ഡോ. വിത്സൺ ജോസഫ് , പാസ്റ്റർ പി.എം സാമുവേൽ, പാസ്റ്റർ എബി എം. വർഗീസ്‌ ,പാസ്റ്റർ സാമുവേൽ എം. തോമസ് , പാസ്റ്റർ ജിനു എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. സഭാ സെക്രട്ടറി ജെയ്സൺ മാത്യു അധ്യക്ഷത വഹിച്ചു.

മുൻവർഷങ്ങളിൽ സഭയ്ക്കും റീജിയൻ പ്രവർത്തനങ്ങൾക്കും പാസ്റ്റർ എം.ജെ ഡൊമിനിക് നൽകിയ സംഭാവനകൾ വിലമതിക്കുന്നതാണെന്ന് യാത്രയയപ്പ് സമ്മേളനത്തിൽ സംസാരിച്ചവർ പറഞ്ഞു.

Advertisement