പ്രഭാത പ്രാർത്ഥനാ സംഘം പ്രാർത്ഥനാ ചങ്ങലയും കൺവൻഷനും ജൂൺ 12 മുതൽ 

പ്രഭാത പ്രാർത്ഥനാ സംഘം പ്രാർത്ഥനാ ചങ്ങലയും കൺവൻഷനും ജൂൺ 12 മുതൽ 

പാസ്റ്റർ ലിവിങ്ങ്സ്റ്റൺ ഹൈദരാബാദ്

ഹൈദരാബാദ് : പ്രാർത്ഥനയുടെ 1000 പ്രഭാതങ്ങൾ പിന്നിടുമ്പോൾ മോർണിംഗ് പ്രയർ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജൂൺ 12 മുതൽ 15 വരെ വൈകുന്നേരം 7 മുതൽ 9 വരെ ഓൺലൈൻ കൺവൻഷൻ നടക്കും. പാസ്റ്റർ ബെന്നി സി. മോസസ്, ഇവാ. സാജു ജോൺ മാത്യു, പാസ്റ്റർ സോളമൻ പൗലോസ്, പാസ്റ്റർ പ്രഭാ റ്റി. തങ്കച്ചൻ എന്നിവർ പ്രസംഗിക്കും. 

പാസ്റ്റർ ഷാജി മാത്യൂ, അഭിലാഷ്, ആശിഷ്, സിജോ, ബ്രദർ റജി, ബ്ലസ്സൻ രാജൻ, സിസ്റ്റർ ഗ്രേസ് ജേക്കബ് എന്നിവർ ആരാധന നയിക്കും. 

2020 ഏപ്രിൽ ഒന്നിന് ഹൈദരാബാദിൽ ആരംഭിച്ച്, ഭാരതത്തിൻ്റെ 28 സംസ്ഥാനങ്ങളിൽ നിന്നും തിങ്കൾ മുതൽ ശനി വരെ പ്രഭാതത്തിൽ പ്രാർത്ഥനയ്ക്കായി ഒരുമിക്കുന്ന കൂട്ടായ്മ ആണ് Morning Prayer Club (MPC). നാലാം വർഷത്തിൽ നാലു ദിവസങ്ങളിൽ കൺവൻഷൻ കൂടാതെ ഉദയം മുതൽ അസ്തമയം വരെ (6am - 6pm) തുടർ പ്രാർത്ഥന (Chain prayer) നടക്കും. 

Zoom ID: 83746808346 

Password: mpc2023