മസ്ക്കറ്റിലെ കാൽവരി ഫെലോഷിപ്പ് ചർച്ച് ശുശ്രൂഷകനായി പാസ്റ്റർ ജോബി ജോർജ് നിയമിതനായി

മസ്ക്കറ്റിലെ കാൽവരി ഫെലോഷിപ്പ് ചർച്ച് ശുശ്രൂഷകനായി പാസ്റ്റർ ജോബി ജോർജ് നിയമിതനായി

മസ്ക്കറ്റ്: കാൽവരി ഫെലോഷിപ്പ് ചർച്ച് , മസ്ക്കറ്റ് ശുശ്രൂഷകനായി പാസ്റ്റർ ജോബി ജോർജ് നിയമിതനായി. തിരുവല്ല ഐ പി സി ടൗൺ സഭാ ശുശ്രൂഷകനായിരുന്നു.

കോലഞ്ചേരി ടൗൺ, പുത്തൻകുരിശ്, കൂത്താട്ടുകുളം ടൗൺ, കുംഭപ്പിള്ളി, നെല്ലിക്കുന്ന് (തൃശ്ശൂർ), കോട്ടയം ടാബനാക്കിൾ തുടങ്ങിയ സഭകളിൽ മുമ്പ് ശുശ്രൂഷിച്ചിട്ടുണ്ട്. 

ജൂൺ 2 ന് വെള്ളിയാഴ്ച രാവിലെ നടന്ന സഭായോഗത്തിൽ സെക്രട്ടറി ബ്രദർ അനിൽ ചാക്കോ പുതിയ ശുശ്രൂഷകനെയും കുടുംബത്തെയും സഭയ്ക്ക് പരിചയപ്പെടുത്തുകയും സ്കൂൾ ഓഫ് ക്രൈസ്റ്റ് ഹെഡ്മാസ്റ്റർ ബ്രദർ ജോർജ് മാത്യു പ്രാർത്ഥിക്കുകയും ചെയ്തു.

 മസ്കറ്റിൽ പെന്തക്കോസ്ത് ആരാധനയ്ക്കു വേണ്ടിയും മൂല്യങ്ങൾക്ക് വേണ്ടിയും ശക്തമായി കഴിഞ്ഞ 35 വർഷമായി ഈ സഭ നിലകൊള്ളുന്നു.

Advertisement