വിജയികളെ അനുമോദിക്കും

വിജയികളെ അനുമോദിക്കും

മല്ലപ്പള്ളി: മല്ലപ്പള്ളി യു.പി.എഫിൻ്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, +2, ബിരുദ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ  ജൂലൈ 28 നാളെ മുശാരിക്കവല ശാരോൻ ഹാളിൽ നടക്കുന്ന മീറ്റിംഗിൽ ആദരിക്കും.

ജനറൽ സെക്രട്ടറി പാസ്റ്റർ സാം പി. ജോസഫ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം പ്രസിഡൻ്റ് ടി.വി. പോത്തൻ ഉത്ഘാടനം ചെയ്യും. പ്രകാശ് വി.മാത്യു പ്രഭാഷണം നടത്തും.