NACOG 2024 : എല്ലാ ഞായറാഴ്ചകളിലുള്ള ഐക്യപ്രാർത്ഥനയ്ക്ക് ഒക്ടോ. 1 ന് തുടക്കം

നോർത്ത് അമേരിക്കൻ ദൈവസഭകളുടെ 27മത് വാർഷിക സമ്മേളനം NACOG 2024 ജൂലൈ 11 മുതൽ 14 വരെ നോർത്ത് കരോലിനയിലെ ഷാർലെറ്റ് പട്ടണത്തിൽ നടക്കും. ഈ ആത്മീയ സംഗമത്തിന്റെ അനുഗ്രത്തിനായി ഒക്ടോബർ 1 മുതൽ എല്ലാ ഞായറാഴ്ചകളിലും ഐക്യപ്രാർത്ഥനയ്ക്ക് (NACOG Prayer Line) Zoom പ്ലാറ്റ്ഫോമിൽ തുടക്കമാവും. ദൈവസഭയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള അംഗങ്ങളും കർത്തൃദാസന്മാരും പങ്കെടുക്കും. കോശി വർഗ്ഗീസ്, അമ്മിണി മാത്യൂ എന്നിവർ പ്രാർത്ഥനായോഗങ്ങൾക്കു നേതൃത്വം നല്കും.
ഐക്യപ്രാർത്ഥനയിൽ എല്ലാവരും പങ്കെടുക്കണമെന്നും പ്രാർത്ഥനയിൽ NACOG കമ്മിറ്റി, NACOG 2024 Conference, NACOG Prayer Line എന്നിവ ഉൾപ്പെടുത്തണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.
Zoom Meetingന്റെ വിശദവിവരങ്ങൾ :
സമയം : 7 PM CST/ 8 PM EST
Zoom ID : 882 6671 8897
Password : 967896
Telephone No. : +1 (305) 224-1968
Advertisement