സാമൂഹ്യ തിന്മകൾക്കെതിരെ കേരള യാത്രയുമായി ന്യൂ ഇന്ത്യാ ദൈവസഭ

സാമൂഹ്യ തിന്മകൾക്കെതിരെ കേരള യാത്രയുമായി ന്യൂ ഇന്ത്യാ ദൈവസഭ

പാസ്റ്റർ ലിജോ ജോസഫ് തടിയൂർ

ചിങ്ങവനം : സാമൂഹ്യ തിന്മകൾക്കെതിരെ കേരള യാത്രയുമായി ന്യൂ ഇന്ത്യാ ദൈവസഭ (NICOG) മിഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ കേരള യാത്ര നടത്തും.

വർദ്ധിച്ചു വരുന്ന സാമൂഹിക തിൻമകൾക്കും വിപത്തിനും ലഹരിക്കും എതിരെ ഫെബ്രുവരി 15 ബുധൻ മുതൽ മാർച്ച് 4 ശനി വരെയാണ് യാത്ര.

 ഫെബ്രുവരി 15 ബുധൻ രാവിലെ 9 മണിക്ക് കാസർഗോഡ് നിന്നും ആരംഭിക്കുന്ന കേരള യാത്ര മാർച്ച് 4 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം ഗാന്ധി പാർക്കിൽ സമാപിക്കും. സമാപന സമ്മേളനം വിശ്വാസ സമൂഹത്തിന്റെ പങ്കാളിത്തത്തോടെ ആയിരിക്കും.

സന്ദേശ യാത്ര കടന്നുപോകുന്ന പതിനാല്  ജില്ലകളിലും സഭകളുടെ നേതൃത്വത്തിൽ സുവിശേഷ പ്രവർത്തകരും വിശ്വാസ സമൂഹവും വൈപിസിഎ , സണ്ടേസ്ക്കൂൾ പ്രവർത്തകരും യുവജനങ്ങളും പങ്കെടുക്കും.

കേരള സ്റ്റേറ്റ് മിഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർമാരായ പാസ്റ്റർ എബ്രഹാം തോമസ് നിലമ്പൂർ, പാസ്റ്റർ ബിജു സി എസ് ഫോർട്ട് കൊച്ചി തുടങ്ങിയവർ നേതൃത്വം വഹിക്കും.