'പിതാവിൽ നിന്ന് വിവാഹ ധനസഹായത്തിന് പെൺമക്കൾക്ക് അർഹതയുണ്ട് ' : ഹൈക്കോടതി

'പിതാവിൽ നിന്ന് വിവാഹ ധനസഹായത്തിന് പെൺമക്കൾക്ക് അർഹതയുണ്ട് ' : ഹൈക്കോടതി

കൊച്ചി: ഏതു മതത്തിൽപ്പെട്ടതാണെങ്കിലും പിതാവിൽനിന്നുള്ള വിവാഹധനസഹായത്തിന് പെൺമക്കൾക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി.

പിതാവിൽ നിന്ന് വിവാഹചെലവ് ലഭിക്കുകയെന്നത് അവിവാഹിതരായ പെൺമക്കളുടെ നിയമപരമായ അവകാശമാണെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അതിജ് കുമാറും ഉൾപ്പെട്ട ബെഞ്ച് ബെഞ്ച് വ്യക്തമാക്കി. ക്രിസ്ത്യൻ വിഭാഗത്തിൽ ഉൾപ്പെട്ട രണ്ട് പെൺമക്കൾ നൽകിയ ഹർജിയിലാണ് ഉത്തരവ്.

വിവാഹ ബന്ധത്തിലെ അസ്വാരസ്യം കാരണം മക്കൾ അമ്മയോടൊപ്പമാണ്. വിവാഹ ചെലവിന് 45 ലക്ഷം അനുവദിക്കണം എന്നാവശ്യപ്പെട്ട് മക്കർ പാലക്കാട് കുടുംബക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. 7.5 ലക്ഷം അനുവദിക്കാനായിരുന്നു ഉത്തരവ്. കൂടുതൽ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പെൺമക്കൾ ഹൈക്കോടതിയെ സമീപിച്ചു.

ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട ഹർജിക്കാർ പിതാവിൽ നിന്ന് വിവാഹച്ചെലവിന് അവകാശം ഉന്നയിക്കാനാകുമോ എന്നതാണ് കോടതി പരിഗണിച്ചത്. ഹിന്ദു ഏറ്റെടുക്കൽ നിയമപ്രകാരം അവിവാഹിതരായ ഹിന്ദുയുവതികൾ പിതാവിൽ നിന്ന് വിവാഹ സഹായം ലഭിക്കാൻ അർഹരാണ്. 2011-ൽ ഇസ്മയിൽ -ഫാത്തിമ കേസിൽ ഏതു മതത്തിൽപ്പെട്ട പിതാവിനും പെൺമക്കളുടെ വിവാഹത്തിന് സഹായം നൽകാൻ ബാദ്ധ്യതയുണ്ടെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

ഹർജിക്കാർ പെന്തെക്കോസ്തു വിഭാഗത്തിൽപ്പെട്ട വരായതിനാൽ സ്വർണ്ണം ഉപയോഗിക്കാറില്ല. അതിനാൽ സ്വർണ്ണം ഉപയോഗിക്കാറില്ല. അതിനാൽ സ്വർണ്ണം വാങ്ങാനായി ആവശ്യപ്പെട്ട പണം കുറച്ച് വിവാഹസഹായമായി 15 ലക്ഷം രൂപ നൽകാനും ഉത്തരവിട്ടു.

Advertisement