ചുട്ടുപൊള്ളി കേരളം ; വെയിലേൽക്കുന്നത് ഒഴിവാക്കണം

ചുട്ടുപൊള്ളി കേരളം ;  വെയിലേൽക്കുന്നത് ഒഴിവാക്കണം

എറണാകുളം : കേരളം വെന്തുരുകുകയാണ്. താപ സൂചിക മുകളിലേക്ക് ആയതിനാൽ വെയിലേൽക്കുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥ പഠന വകുപ്പ് മുന്നറിയിപ്പ് നല്കി. തൃശൂർ , പാലക്കാട് , കോഴിക്കോട് , ജില്ലകളിൽ ഇന്ന് താപസായിക 55 ഡിഗ്രി സെൽസ്യസിനും മുകളിലേക്ക് ഉയർന്ന നിലയിലാണ്.

കൊല്ലം മുതൽ കോഴിക്കോടുവരെയുള്ള ജില്ലകളിൽ പകൽതാപനില ഗണ്യമായി ഉയരുമെന്നും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ കാലാവസ്ഥ പഠന വകുപ്പ് മുന്നറിയിപ്പു നല്കി.

ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.പാലക്കാട്, കോഴിക്കോട് തൃശൂര്‍ ജില്ലകളിലാണ് താപ സൂചിക അപകടകരമായ നിലയില്‍ ഉയരാന്‍സാധ്യതയുള്ളത്. താപനില, അന്തരീക്ഷ ഈര്‍പ്പം എന്നിവ കണക്കിലെടുത്ത് അനുഭവവേദ്യമാകുന്ന ചൂട് രേഖപ്പെടുത്തുന്നതാണ് താപസൂചിക. കോഴിക്കോടും പാലക്കാടും തൃശൂരിലും ഇത് 58 ഡിഗ്രിസെല്‍സ്യസിലേക്ക് ഉയരുമെന്ന് കുസാറ്റിന്‍റെ കാലാവസ്ഥാ പഠന വകുപ്പ് അറിയിച്ചു. പകല്‍നേരിട്ട് വെയിലേല്‍ക്കുന്ന് ഒഴിവാക്കണം. നിര്‍ജലീകരണവും

സൂര്യാതപവും വരാതെയും ശ്രദ്ധിക്കണം. കൊല്ലം മുതല്‍കോഴിക്കോടുവരെയുള്ള ജില്ലകളില്‍ ഇടനാട്ടില്‍ പകല്‍താപനില 35 നും 38 ഡിഗ്രിസെല്‍സ്യസിനും ഇടയിലായിരിക്കും. താപ സൂചികപ്രകാരം 52 മുതല്‍ 54 ഡിഗ്രിസെല്‍സ്യസ് വരെയായിരിക്കും ഈ പ്രദേശങ്ങളില്‍ അനുഭവവേദ്യമാകുന്ന ചൂട്. വേനല്‍മഴ തുടരും എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. ഇടിമിന്നലിനും മണിക്കൂറില്‍ 40 ഡിഗ്രിവരെ വേഗതയുള്ള കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രതപാലിക്കണം. വരുന്ന മൂന്ന് ദിവസം കൂടി വേനല്‍മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.