പ്രധാനമന്ത്രിയുടെ മൗനം ; വിമർശിച്ചു രാഹുൽ ഗാന്ധി

പ്രധാനമന്ത്രിയുടെ മൗനം ; വിമർശിച്ചു രാഹുൽ ഗാന്ധി

ഡൽഹി : “പ്രധാനമന്ത്രിക്ക് മണിപ്പൂര്‍ കത്തിയമരണം. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ സംസാരിക്കുന്നത് ഞാൻ കേട്ടു. അദ്ദേഹം തമാശകള്‍ പറയുന്നു, പൊട്ടിച്ചിരിക്കുന്നു. ഇതൊക്കെ ഒരു പ്രധാനമന്ത്രിക്ക് ചേരുന്നതല്ല", രാഹുല്‍ വ്യക്തമാക്കി.
 19 വര്‍ഷമായി ഞാന്‍ രാഷ്ട്രീയത്തിലുണ്ട്. എല്ലാം സംസ്ഥാനങ്ങളും സന്ദര്‍ശിച്ചു. എന്നാല്‍ മണിപ്പൂരിലെ കാഴ്ചകള്‍ പോലെ മറ്റൊന്നും കണ്ടിട്ടില്ല. മെയ്തേയ് മേഖലയിലേക്ക് പോയപ്പോള്‍ ഒരു കുക്കികളേയും കൊണ്ടുവരരുതെന്ന് നിര്‍ദേശമുണ്ടായി. മെയ്തേയ് പ്രദേശത്ത് ഏതെങ്കിലും കുക്കി ഉണ്ടെങ്കിൽ അവര്‍ കൊല്ലപ്പെടുമെന്ന് ഞങ്ങളോട് പറഞ്ഞു. കുക്കി പ്രദേശത്തും സമാനമായ അവസ്ഥയായിരുന്നു. അതിനാൽ, മണിപ്പൂരിനെ കുക്കി, മെയ്തേയ് എന്നിങ്ങനെ തിരിച്ചിരിക്കുകയാണ്. മണിപ്പൂർ നിലവിലൊരു ഒരു സംസ്ഥാനമായി നിലനില്‍ക്കുന്നില്ല. ഇതാണ് ഞാൻ പാർലമെന്റിൽ പറഞ്ഞത്,” രാഹുല്‍ പറഞ്ഞു.


മണിപ്പൂരിലെ സാഹചര്യങ്ങള്‍ നിയന്ത്രണത്തിലാക്കാന്‍ പ്രധാനമന്ത്രിയുടെ കൈകളില്‍ നിരവധി മാര്‍ഗങ്ങളുണ്ട്. എന്നാല്‍ അദ്ദേഹം അതിന് തയാറാകുന്നില്ല. പകരം പാര്‍ലമെന്റില്‍ വന്ന് തമാശകള്‍ പറയുകയാണ്. അദ്ദേഹത്തിന് മണിപ്പൂരില്‍ പോയി ജനങ്ങളോട് സംസാരിക്കാമായിരുന്നു. ഒരാള്‍ പ്രധാനമന്ത്രി സ്ഥാനത്തിരുന്നു ഒരു സാധാരണ രാഷ്ട്രീയക്കാരനെ പോലെ പെരുമാറരുത്. പ്രധാനമന്ത്രി മണിപ്പൂരിലേക്ക് പോകാത്തതിന് വ്യക്തമായ കാരണങ്ങളുണ്ട്,” രാഹുല്‍ വിമര്‍ശിച്ചു.
ഞാൻ സൈന്യത്തിന്റെ ഇടപെടൽ തേടുന്നില്ല. രണ്ട് ദിവസത്തിനുള്ളിൽ സൈന്യത്തിന് ഇത് തടയാൻ കഴിയുമെന്ന് മാത്രമാണ് പറയുന്നത്, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.