ഭാരത് സേവക് സമാജിന്റെ ഭാരത് സേവ ദേശീയ പുരസ്‌കാരം നേടി രൂഫോസ് ജോൺ

ഭാരത് സേവക് സമാജിന്റെ ഭാരത് സേവ ദേശീയ പുരസ്‌കാരം നേടി രൂഫോസ് ജോൺ

വാർത്ത: മോൻസി മാമൻ, തിരുവനന്തപുരം

തിരുവനന്തപുരം : കല്ലമ്പലം മൈന്റ് റിവൈവൽ സൈക്കോ സോഷ്യൽ സെന്റർ ഡയറക്ടർ രൂഫോസ് ജോണിന് ഭാരത് സേ വക് സമാജിന്റെ ഭാരത് സേവ ദേശീയ പുരസ്കാരം. ലഹരി വിമുക്ത പ്രവർത്തനരംഗത്തെയും ജീവകാരുണ്യ പ്രവർത്ത ന രംഗത്തെയും സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം ലഭിച്ചത് .കഴിഞ്ഞ ദിവസം ഭാരത് സേവക് സമാജിന്റെ 71-ാമത് ഫൗ ണ്ടേഷൻ ഡേയോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് നട ന്ന ചടങ്ങിൽ ദേശീയ ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ പുരസ്കാരം നൽകി.

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ കല്ലമ്പലം മൈൻഡ് റിവൈവൽ സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിന് സംസ്ഥാന മദ്യവർജന സമിതിയുടെ എം. പി. മന്മഥൻ പുരസ്‌കാരം നേരത്തേ ലഭിച്ചിരുന്നു.

ലഹരി വിരുദ്ധപ്രവർത്തനങ്ങളിൽ സജ്ജീവമായി നിലകൊള്ളുന്ന മൈൻഡ് റിവൈവലിന് ലഭിച്ചിരിക്കുന്ന അംഗീകാരം പെന്തെക്കോസ്ത് സമൂഹത്തിന്റെ ലഹരി വർജ്ജ ജീവിതത്തിന്റെ പ്രതിഫലനം കൂടിയാണ്. മണക്കാല ഫെയ്‌ത് തെയോളോജിക്കൽ സെമിനാരി പൂർവ്വവിദ്യാർത്ഥി രുഫോസ് ജോൺ ആണ് ക്രിസ്തീയ ദർശനവുമായി മൈൻഡ് റിവൈവൽ ആരംഭിച്ചത്. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പാസ്റ്റർ കെ. ഐ. ജോണിന്റെ മകനും വൈ. പി. സിയുടെ സജീവ പ്രവർത്തകനുമാണ് രുഫോസ് ജോൺ.