പാസ്റ്റർ ജോസ് പാപ്പച്ചനും ഭാര്യ ഷീജയ്ക്കും ജാമ്യം ലഭിച്ചു

പാസ്റ്റർ ജോസ് പാപ്പച്ചനും ഭാര്യ ഷീജയ്ക്കും ജാമ്യം ലഭിച്ചു

വാർത്ത: ജേക്കബ് പാലക്കൽ ജോൺ, പാട്ന

ലക്നൗ : വ്യാജ മതപരിവർത്തനം ആരോപിച്ച് എട്ടു മാസമായി ഉത്തർപ്രദേശിലെ ലക്നൗ - അക്ബർപുർ ജയിലിൽ ആയിരുന്ന പാസ്റ്റർ ജോസ് പാപ്പച്ചനും ഭാര്യ ഷീജയ്ക്കും ഇന്ന് അലഹബാദ് കോടതിയിൽ നിന്നും ജാമ്യം ലഭിച്ചു. 

പലതരത്തിലുള്ള ശാരീരിക പ്രയാസങ്ങൾ ഉള്ള വ്യക്തിയാണ് പാസ്റ്റർ ജോസ്.

ദീർഘ വർഷങ്ങളായി വടക്കേ ഇന്ത്യ യിൽ സുവിശേഷ പ്രവർത്തനം നടത്തുന്ന ഇവർ കുറെ നാളുകളായി സ്വതന്ത്രമായ രീതിയിൽ സുവിശേഷീകരണം നടത്തി വരികയായിരുന്നു. ആയതിനാൽ യാതൊരുവിധ മിഷൻ സപ്പോർട്ടുകളും ഇവർക്ക് ഉണ്ടായിരുന്നില്ല. ഇവർ സംബന്ധിക്കുന്ന ചില പ്രാർത്ഥനാ ഗ്രൂപ്പുകൾ ആണ് ഇവരെ പലപ്പോഴായി സഹായിച്ചത്. ഈ കുടുംബത്തെ നമ്മുടെ പ്രാർത്ഥനയിൽ ഓർക്കേണ്ടത് വളരെ അത്യാവശ്യമാണ്.

Advertisement