ക്രൈസ്തവ വിരുദ്ധ ആക്രമണം: സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി

ക്രൈസ്തവ വിരുദ്ധ ആക്രമണം: സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ക്രൈസ്തവർക്കെതിരായുള്ള അതിക്രമങ്ങളിൽ നടപടി വേണമെന്നാവശ്യപ്പെട്ടു ബംഗളൂരു ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ നൽകിയ ഹർജിയിൽ സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണു നോട്ടീസ് അയച്ചത്.

2021ൽ മാത്രം ക്രൈസ്തവർക്കെതിരേ 500-ലധികം അക്രമങ്ങൾ നടന്നതായി ഹർജിക്കാർക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ചൂണ്ടിക്കാട്ടി. അക്രമങ്ങൾ നടത്തുന്നവർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനും അന്വേ ഷണം നടത്തുന്നതിനും അതത് സംസ്ഥാനങ്ങൾക്ക് പുറത്തുള്ള ഉദ്യോഗസ്ഥരെ ഉൾ പ്പെടുത്തി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

Advertisement