ഹൃദയം നുറുങ്ങുന്ന സംഭവം; മണിപ്പുരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിക്കുന്ന വീഡിയോ പുറത്ത്

മണിപ്പുരില്‍ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റിലായി
ഇംഫാല്‍: മണിപ്പുരില്‍ രണ്ടുസ്ത്രീകളെ എതിര്‍ സമുദായക്കാരായ അക്രമികള്‍ ചേര്‍ന്ന് നഗ്‌നരാക്കി റോഡിലൂടെ പ്രകടനമായി നടത്തിക്കുന്ന വീഡിയോ പുറത്തുവന്നു.
സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി ഈ വീഡിയോ പ്രചരിച്ചതോടെ സംസ്ഥാനത്ത് വീണ്ടും സംഘര്‍ഷഭീതിയായി.
കൂട്ടബലാത്സംഗത്തിന് ഇരയായെന്നും അതിനുശേഷമാണ് നഗ്‌നരാക്കി നടത്തിച്ചതെന്നും കുക്കി ഗോത്രസംഘടനയായ ഐ.ടി.എല്‍.എഫ്. കുറ്റപ്പെടുത്തി. ആക്രമിച്ചത് മെയ്ത്തികളാണെന്നകുക്കി-സോ വിഭാഗക്കാരാണ് ഇരകളായ സ്ത്രീകളെന്നും അവര്‍ പറഞ്ഞു.
സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ടതിനുപിന്നാലെ മേയ് നാലിന് ചിത്രീകരിച്ച വീഡിയോ ആണ് പുറത്തായത്. സ്ത്രീകള്‍ പാടത്തുവെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായെന്നും അതിനു ശേഷമാണ് നഗ്നരാക്കി നടത്തിച്ചതെന്നും കുക്കി ഗോത്ര സംഘടനയായ ഐ ടി എൽ എഫ് കുറ്റപ്പെടുത്തി.
സ്ത്രീകള്‍ രക്ഷിക്കണമെന്ന് കരഞ്ഞ് അപേക്ഷിച്ചിട്ടും അക്രമികള്‍ അവരെ ഉപദ്രവിക്കുന്നത് വീഡിയോയില്‍ കാണാമെന്ന് ഐ.ടി.എല്‍.എഫ്. നേതാക്കള്‍ പറയുന്നു. സംഭവം പോലീസ് അന്വേഷിച്ചുവരുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ദേശീയ വനിതാകമ്മിഷനും ദേശീയ പട്ടികവര്‍ഗ കമ്മിഷനും അക്രമികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു.
Advertisement