ഉത്തർപ്രദേശിൽ പാസ്റ്ററും 6 വിശ്വാസികളും അറസ്റ്റിൽ

ഉത്തർപ്രദേശിൽ പാസ്റ്ററും 6 വിശ്വാസികളും അറസ്റ്റിൽ

ഗാസിപൂർ ( യു.പി) : വടക്കൻ ഉത്തർപ്രദേശിലെ ഗാസിപൂർ ജില്ലയിലെ ബഡേസർ ഗ്രാമത്തിൽ ജൂലൈ 23 ന് ഞായറാഴ്ച മതപരിവർത്തനം ആരോപിച്ച് പോലീസുകാർ പ്രാർത്ഥന തടസ്സപ്പെടുത്തി.

പാസ്റ്ററും ഒരു സഹോദരിയും ഉൾപ്പെടെ ഏഴ് വിശ്വാസികളെ അറസ്റ്റ് ചെയ്യുകയും പ്രാർത്ഥനാ ഹാൾ പോലീസ് സീൽ ചെയ്യുകയും ചെയ്തു. പോലീസ് സ്റ്റേഷനിൽ അവരെ ഒരു രാത്രി താമസിപ്പിച്ചു.

ജുലൈ 23 ഞായറാഴ്ച ശുശ്രൂഷയ്ക്കിടെ 50 പേരടങ്ങുന്ന പോലീസ് സംഘം വന്ന് മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് സഭാഹാളിലേക്ക് ഓടിക്കയറി പ്രാർത്ഥന നിർത്തിവയ്പിക്കുകയായിരുന്നു. ബൈബിളും മറ്റ് ക്രിസ്ത്യൻ പുസ്തകങ്ങളുടെ പകർപ്പുകളും അവർ പിടിച്ചെടുത്തു.

700 ഓളം പേർ ഞായറാഴ്ച ആരാധനയിൽ പങ്കെടുത്തിരുന്നു. പാസ്റ്ററെയും മറ്റ് ആറ് പേരെയും അറസ്റ്റ് ചെയ്യുകയും മറ്റുള്ളവരെ വീട്ടിലേക്ക് പോകാൻ അനുവദിക്കുകയും ചെയ്തതായി ബഡേസറിലെ പ്രാർത്ഥനാ ഭവന്റെ ശുശൂഷകനായ പാസ്റ്റർ വിനോദ് കുമാറിൻ്റെ മകൻ വിക്രാന്ത് കുമാർ ജോൺ മാധ്യമങ്ങളൊട് പറഞ്ഞു.

ജൂലൈ 24 ന് പ്രാദേശിക കോടതിയിൽ ഹാജരാക്കിയ ഏഴുപേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Advertisement