മണിപ്പൂരിനായി  പിവൈപിഎ കോട്ടയം നോർത്ത് സെന്ററും

മണിപ്പൂരിനായി  പിവൈപിഎ കോട്ടയം നോർത്ത് സെന്ററും

കോട്ടയം : മണിപ്പൂരിൽ ക്രിസ്തീയ വിശ്വാസികൾക്കുനേരെ നടക്കുന്ന വർഗ്ഗീയ കലാപങ്ങൾക്കും കൊലപാതകങ്ങൾക്കും മാറ്റം ഉണ്ടാകുവാനും ആ സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാനും വേണ്ടി കോട്ടയം നോർത്ത് സെന്റർ പെന്തക്കോസ്ത് യുവജന സംഘടന (പി.വൈ.പി.എ) യുടെ ആഭിമുഖ്യത്തിൽ മണിപ്പൂരിന് വേണ്ടിയുള്ള ഐക്യദാര്‍ഢ്യ പ്രാർത്ഥന ഇന്ന് 30 ന്  വെള്ളിയാഴ്ച വൈകുന്നേരം 5  മുതൽ 9  വരെ വടവാതൂര്‍ ഏബനേസർ ചർച്ചിൽ  നടക്കും.

സഭാ സംഘടനാ വ്യത്യാസം കൂടാതെ ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കും. ഉത്തരേന്ത്യയെ വഹിച്ചും പ്രത്യേക മധ്യസ്ഥ പ്രാർത്ഥനകൾ നടക്കും. കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ജന വിഭാഗങ്ങൾക്ക് വേണ്ടി നമുക്ക് പ്രാർത്ഥനയിൽ അണിചേരാം. 

Advertisement