ഇന്ത്യന്‍ കുടുംബ സങ്കല്‍പ്പത്തിന് വിരുദ്ധം; സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്രം

സ്വവര്‍ഗവിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കുന്നതിനെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍. ഒരേ ലിംഗത്തിൽ ലിംഗത്തില്‍പെട്ടവര്‍ വിവാഹം കഴിക്കുന്നത് ഇന്ത്യയുടെ കുടുംബ സങ്കല്‍പ്പത്തിന് വിരുദ്ധമാണെന്ന് സുപ്രീംസുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രം വാദിക്കുന്നു. വിവാഹമെന്ന സങ്കല്‍പം തന്നെ വ്യത്യസ്ത ലിംഗങ്ങളില്‍ പെട്ടവരുടെ കൂടിച്ചേരലാണ്. സാമൂഹികവും, സാംസ്കാരികവും, നിയമപരവുമായ കാര്യങ്ങൾ ഉള്‍ച്ചേര്‍ന്നിട്ടുള്ളതാണ് വിവാഹം. അതിനെ മാറ്റിമറിക്കുകയോ, ലഘൂകരിക്കുകയോ ചെയ്യുന്ന വ്യഖ്യാനങ്ങളിലേക്ക് കോടതികള്‍ പോകരുതെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കുന്ന സെക്ഷന്‍ 377 റദ്ദാക്കിയിട്ടുണ്ട്. അതുകൊണ്ട് മാത്രം സ്വവര്‍ഗ വിവാഹം നിയമപരമാണെന്ന് അവകാശപ്പെടാനാകില്ല. സ്വവര്‍ഗ ലൈംഗികതയെയും ഭിന്ന ലൈംഗികതെയും ഒരുപോലെ കാണാനാകില്ലെന്നും അതിനാല്‍, രണ്ട് വിഭാഗങ്ങള്‍ക്കുമായി ഒരേ നിയമം പ്രാവര്‍ത്തികമാകില്ലെന്നും സര്‍ക്കാര്‍ വാദിക്കുന്നു.