ആക്രമണ പിറ്റെന്ന് മുതൽ ഡൽഹി ഗിഡിയോൺ ബുക്ക് സ്റ്റാളിൽ സമാധാന സന്ദേശം

ആക്രമണ പിറ്റെന്ന് മുതൽ  ഡൽഹി ഗിഡിയോൺ ബുക്ക് സ്റ്റാളിൽ സമാധാന സന്ദേശം

ചാക്കോ കെ തോമസ്, ബെംഗളൂര

ന്യൂഡൽഹി: കഴിഞ്ഞ ദിവസം ന്യൂഡൽഹി ഗിഡിയോൺസ് സ്റ്റാളിന് നേർക്ക് ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച് സുവിശേഷ വിരോധികൾ സൗജന്യ ബൈബിൾ വിതരണം തടസ്സപ്പെടുത്തിയെങ്കിലും പിറ്റെന്ന് മുതൽ പോലീസ് കാവലിൽ സമാധാനപരമായി സ്റ്റാൾ പ്രവർത്തിക്കുന്നുവെന്ന് ഗിഡിയോൺസ് ദേശീയ എക്സിക്യൂട്ടിവ് ഡയറക്ടർ സാം വർഗീസ് ഗുഡ്ന്യൂസിനോട് പറഞ്ഞു.

ഡൽഹി പ്രഗൃതി മൈതാനിയിൽ ഫെബ്രുവരി 25 മുതൽ നടക്കുന്ന രാജ്യാന്തര പുസ്തകമേളയിൽ പ്രവർത്തിച്ചിരുന്ന ഗിഡയോൻ ഇന്റർനാഷണലിന്റെ സ്റ്റാളിനു നേരെ കഴിഞ്ഞ ദിവസം മുപ്പത് പേരോളം അടങ്ങുന്ന സംഘമാണ് ജയ് ശ്രീറാം എന്ന മുദ്രാവാക്യം മുഴക്കി പ്രവർത്തനം തടസ്സപ്പെടുത്തിയത്.

മേളയിലെ ആത്മീയ ഗ്രന്ഥങ്ങളും പുസ്തകങ്ങളും പ്രദർശിപ്പിക്കുന്ന മറ്റ് സ്റ്റാളുകളെ പോലെ ഗിഡയോന്റെ സ്റ്റാളിലും സന്ദർശകർക്ക് ബൈബിളിന്റെ സൗജന്യ പകർപ്പുകൾ എടുക്കാമെന്ന് സൂചിപ്പിക്കുന്ന പോസ്റ്ററുകൾ ഉണ്ടായിരുന്നു. 

സ്റ്റാളിൽ സൗജന്യ വിതരണത്തിന് വെച്ചിരുന്ന ബൈബിളിനും സ്റ്റാളിനും യാതൊരുവിധമായ കേടുപാടുകളും ദൈവക്രപയാൽ സംഭവിച്ചിട്ടില്ലന്നും സാം വർഗീസ് പറഞ്ഞു.

അനേകരുടെ പ്രാർഥനയുടെ ഫലമായി സമാധാനപരമായി ഇപ്പോൾ സ്റ്റാൾ പ്രവർത്തിക്കുന്നുവെന്നും മാർച്ച് 5 ഞായറാഴ്ച പുസ്തകമേള സമാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

 ലോകത്തിൽ 109 ഭാഷകളിലും ഇന്ത്യയിൽ 25 ഭാഷകളിലും പ്രസിദ്ധീകരിക്കുന്ന ഗിഡിയോൻസ് ബൈബിൾ പ്രതിവർഷം ഇന്ത്യയിൽ മാത്രം 80 ലക്ഷം മുതൽ ഒരു കോടി ബൈബിളുകൾ സൗജന്യമായി വിതരണം ചെയ്യുന്നു.

വിശ്വസ സമൂഹത്തിലെ സുമനസ്സുകളുടെ സഹായത്തോടെ സൗജന്യമായി ബൈബിൾ വിതരണം ചെയ്യുന്ന ഈ സംഘടന യാതൊരുവിധമായ പരസ്യങ്ങളൊ പ്രശസ്തിയൊ ആഗ്രഹിക്കാതെയാണ് സുവിശേഷ പ്രവർത്തനം ചെയ്യുന്നത്.