പുതിയ പാർലമെന്റ് മന്ദിരത്തിലെ ശബ്ദസംവിധാനത്തിന്റെ സജീകരണങ്ങൾക്ക് നേതൃത്വം നൽകി ചെറിയാൻ ജോർജ്

പുതിയ പാർലമെന്റ് മന്ദിരത്തിലെ ശബ്ദസംവിധാനത്തിന്റെ സജീകരണങ്ങൾക്ക് നേതൃത്വം നൽകി ചെറിയാൻ ജോർജ്

ഇന്ത്യൻ മന്ദിരത്തിലെ ശബ്ദസംവിധാനം സജ്ജമാക്കിയത് ചെറിയാൻ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.

ശബ്ദ സംവിധാനത്തിനു കരാർ നേടിയ ജർമൻ കമ്പനി ഫോൻ ഓഡിയോയുടെ ദക്ഷിണേഷ്യ റീജനൽ ഡയറക്ടറാണ് ചെറിയാൻ ജോർജ്. 

ലോക്സഭ, രാജ്യസഭാ ചേംബറുകളിലെ ശബ്ദസംവിധാനമാണു ഫോൻ ഓഡിയോ ഒരുക്കിയത്. ഇലക്ട്രോണിക് ബീം സ്റ്റിയറിങ് സാങ്കേതികവിദ്യയിലെ മികവിലൂടെയാണ് പാർലമെന്റ് മന്ദിരത്തിൽ ശബ്ദസംവിധാനം ഒരുക്കാൻ കരാർ നേടിയത്. കുറെയേറെ സ്പീക്കറുകളുടെ കോലാഹലമില്ലാതെ, ഹാളിലെ എല്ലായിടത്തും മികവോടെ ശബ്ദം എത്തിക്കാൻ ഫോൻ ഓഡിയോയ്ക്കു കഴിയുമെന്നതാണ് ചെറിയാൻ ജോർജിന്റെ നേതൃത്വത്തിൽ ഒരുക്കിയ ശബ്ദ സംവിധാനത്തിന്റെ പ്രത്യേകത.

തിരുവല്ല ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മിഷൻസ് ഇന്ത്യയുടെ പ്രസിഡന്റ് സുവിശേഷകൻ ഡോ.ജോർജ് ചെറിയാന്റെ മകനാണു ചെറിയാൻ ജോർജ് . യുവജനങ്ങളുടെ ഇടയിലെ പ്രവർത്തനങ്ങളിലും ചെറി സജീവമാണ്. മിഷൻസ് ഇന്ത്യയുടെ യുവജന വിഭാഗമായ യൂത്ത് ഫോർ മിഷന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ചെറിയാൻ ജോർജിന്റെ നേതൃത്വത്തിലാണ്. അനുഗ്രഹീത ഗായകൻ കൂടിയാണ് ചെറിയാൻ ജോർജ്.