സർക്കാർ ഭൂമിയിലെ അനധികൃത ആരാധനാലയങ്ങൾ നീക്കണം
കൊച്ചി: സംസ്ഥാനത്ത് സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ചിരിക്കുന്ന ആരാധനാലയങ്ങൾ നീക്കം ചെയ്യാൻ കേരള ഹൈക്കോടതി നിർദ്ദേശിച്ചു. ഇതുസംബന്ധിച്ച നടപടി റിപ്പോർട്ട് ഒരു വർഷത്തിനുള്ളിൽ ഹൈക്കോടതി രജിസ്ട്രാർ ജനറലിനു നല്കാനും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു.
ഹിന്ദു , ക്രിസ്ത്യൻ ,മുസ്ലിം, മറ്റു മതങ്ങൾ എന്നൊന്നും ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതില്ല. സർക്കാർ ഭൂമിയിൽ അനധികൃതമ ആരാധനാലയങ്ങൾ അനുവദിക്കരുതെന്നും കോടതി നിർദ്ദേശിച്ചു.
വിശ്വാസികൾ സർക്കാർ ഭൂമി കയ്യേറി ആരാധനാലയം നിർമ്മിക്കേണ്ട ആവശ്യമില്ല. ആ സ്ഥലം ഭൂരഹിതരായ മനുഷ്യർക്ക് നൽകിയാൽ ദൈവം കൂടുതൽ സന്തോഷിക്കുകയും എല്ലാ വിശ്വാസികൾക്കും അനുഗ്രഹം ചൊരിയുകയും ചെയ്യുമെന്നും പറഞ്ഞ കോടതി, പൊതുസ്ഥലങ്ങളിലും സർക്കാർ ഭൂമിയിലും അനധികൃതമായി ആരാധനാലയങ്ങൾ നിർമ്മിച്ചാൽ വിശ്വാസികൾ തമ്മിൽ സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി.