കളമശ്ശേരി സ്ഫോടനം : പെന്തെക്കൊസ്തു കൺവെൻഷൻ സ്ഥലങ്ങളിൽ വ്യാപക പരിശോധന

കളമശ്ശേരി സ്ഫോടനം : പെന്തെക്കൊസ്തു കൺവെൻഷൻ സ്ഥലങ്ങളിൽ വ്യാപക പരിശോധന

കളമശ്ശേരി സ്ഫോടനം: പെന്തെക്കൊസ്ത് മിഷൻ കൺവെൻഷൻ സ്ഥലത്ത് വ്യാപക പരിശോധന

ചാക്കോ കെ തോമസ്, ബെംഗളൂരു

തിരുവല്ല: കളമശ്ശേരിയിൽ യഹോവാസാക്ഷികളുടെ സമ്മേളനത്തിനിടയിൽ ഉണ്ടായ ബോംബ് സ്ഫോടനത്തെ തുടർന്ന് സംസ്ഥാനത്ത് നടക്കുന്ന കൺവെൻഷൻ സ്ഥലത്ത് പരിശോധന ആരംഭിച്ചു.

നവംബർ 2 ഇന്നലെ ആരംഭിച്ച ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെൻ്റർ വെൺമണി (കൊല്ലകടവ്) കൺവെൻഷനിൽ പോലീസ്, സ്പെഷ്യൽ ബ്രാഞ്ച്, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി.

സഭാ ശുശ്രൂഷകർ ഇരിക്കുന്ന പായ, കസേര , സ്റ്റേജ്, പാർക്കിംങ് സ്ഥലം തുടങ്ങീ പരിസരം മുഴുവൻ പരിശോധിച്ചതിന് ശേഷമാണ് ആളുകളെ പ്രവേശിപ്പിച്ചത്. 

പരിശോധനയ്ക്ക് ശേഷം കൺവെൻഷൻ സമാധാനപരമായി നടത്തി. പോലീസ് ഉദ്യോഗസ്ഥർ, വനിതാ പോലീസ് എന്നിവർ യോഗം തീരുന്നത് വരെ കൺവെൻഷൻ ഗ്രൗണ്ടിൽ നിലയുറപ്പിച്ചിരുന്നു.

നേരത്തെ മുതൽ കൺവെൻഷൻ നടത്തുമ്പോൾ പോലീസ് അധികാരികളിൽ നിന്ന് അനുവാദം (സമ്മതപത്രം) മേടിച്ചാണ് പെന്തെക്കൊസ്ത് കൺവെൻഷനുകൾ നടത്തിയിരുന്നത്. എന്നാൽ കളമശ്ശേരിയിൽ യഹോവാസാക്ഷികളുടെ സമ്മേളനത്തിനിടയിൽ ഉണ്ടായ ബോംബ് സ്ഫോടനത്തെ തുടർന്ന് ഇപ്പോൾ കൺവെൻഷൻ നടത്തുവാൻ പോലീസ് ചില നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ്.

പോലീസ് അധികാരികളുടെ നിർദ്ദേശങ്ങൾ*

? കൺവെൻഷൻ ഹാളും പരിസരവും CCTV ക്യാമറ നിരീക്ഷണത്തിലായിരിക്കണം.

? കൺവെൻഷനിൽ പങ്കെടുക്കുന്ന ആളുകളുടെ വിവരങ്ങൾ രജിസ്റ്റർ ബുക്കിൽ കൃത്യമായി രേഖപ്പെടുത്തണം.

? കൺവെൻഷനിൽ പങ്കെടുക്കുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പ്രത്യേക സ്ഥലം സജ്ജീകരിക്കണം. റോഡ് സൈഡിൽ വാഹനം പാർക്ക് ചെയ്ത് റോഡിൽ ഗതാഗത തടസ്സം ഉണ്ടാക്കുവാൻ പാടുള്ളതല്ല.

? വാഹനം പാർക്ക് ചെയ്യുന്ന സ്ഥലത്ത് ആരും നിൽക്കുവാൻ പാടില്ല

? അനുവദനീയമായ അളവിൽ കൂടുതലുള്ള ശബ്ദസംവിധാനങ്ങൾ ഉപയോഗിക്കുവാൻ പാടുള്ളതല്ല.

?കൺവെൻഷൻ ഹാളിൽ എമർജൻസി എക്സിറ്റുകളും ഫയർഎസ്റ്റിൻഗ്യൂഷറുകളും മറ്റ് സെക്യൂരിറ്റി സംവിധാനങ്ങളും സ്ഥാപിക്കേണ്ടതാണ്.

? കൺവെൻഷൻ രാത്രി കൃത്യം 10 ന് അവസാനിപ്പിക്കേണ്ടതാണ്.

നേരത്തെ പത്തനംതിട്ട ജില്ലയിൽ മതപരമായ പൊതുചടങ്ങുകളും പരിപാടികളും നടത്തുന്നവർ പോലീസിനെ മുൻകൂട്ടി അറിയിക്കണമെന്ന് ജില്ലാ പോലീസ് മേധാവി വി. അജിത്ത് നിർദേശിച്ചിരുന്നു.

മതപരമായ ചടങ്ങുകൾ, കൂടിച്ചേരലുകൾ, ഉത്സവപരിപാടികൾ, മതസംഘടനകൾ നടത്തുന്ന പരിപാടികൾ തുടങ്ങിയവയെല്ലാം അതതു പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ.മാരെ നേരത്തേ നേരത്തേ അറിയിക്കണം. കൺവെൻഷനുകൾ, മതപ്രഭാഷണങ്ങൾ, ആളുകൾ ഒത്തുകൂടുന്ന വിവിധ ചടങ്ങുകൾ തുടങ്ങിയ എല്ലാ പരിപാടികൾക്കും നിർദേശം ബാധകമാണ്.

കേരളത്തിൽ നടത്താനിരിക്കുന്ന മുഖ്യധാര പെന്തെക്കൊസ്ത് സഭകളുടെ ജനറൽ കൺവെൻഷൻ മുതൽ ലോക്കൽ കൺവെൻഷൻ വരെ നടത്തുവാൻ ഇനി നിർദ്ദേശങ്ങൾ പാലിച്ചെ മതിയാകൂ.

Advertisement