ഗ്രഹാം സ്റ്റെയിൻസ് രക്ത സാക്ഷി ദിനം ആചരിച്ചു
ഡിബിഎഫ് ഗ്രഹാം സ്റ്റെയിൻസ് രക്ത സാക്ഷി ദിനം ആചരിച്ചു
എറണാകുളം: ഒറീസയിലെ ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസിൻ്റെയും പിഞ്ചുകുഞ്ഞുങ്ങളായ ഫിലിപ്പിൻ്റെയും തിമോത്തി യുടേയും ദാരുണമായ കൊലപാതകം ലോകം മറക്കില്ല.
മത വർഗ്ഗീയ വാദികളാൽ നിഷ്ക്കളങ്കരുടെ രക്തം ചിന്തി ശാപം പേറിയതിൻ്റെ ഓർമ്മ പുതുക്കി ഇന്ത്യ.
1999 ജനുവരി 23 എന്ന ഈ കറുത്ത ദിനത്തിൽ ലോകരാജ്യങ്ങളുടെ സമക്ഷം ഭാരതത്തിൻ്റെ യശസ്സ് തകർത്തെറിഞ്ഞ നിഷ്ഠൂര കൊലപാതകത്തിൻ്റെ സ്മരണക്കു മുന്നിൽ ദു:ഖവും വേദനയും കടിച്ചമർത്തി പ്രാർത്ഥനയോടെ ആയിരിക്കുന്നു ക്രൈസ്തവ ലോകം.
ഹൃദയം നിറയെ ദൈവസ്നേഹം നിറച്ച് ഭാരതത്തിലെ ജനത്തെ സേവിക്കാനാണ് എല്ലാ സുഖ ലോലുപതയുമുള്ള സ്വന്ത രാജ്യം വിട്ട് ഗ്രഹാം സ്റ്റെയിൻസ് ഒഡീഷയിൽ എത്തിയത്.
അവിടെ ആദിവാസി കോളനികളിലെ പാവങ്ങളെ സ്നേഹിച്ചും കുഷ്ഠരോഗികളെ ശുശ്രൂഷിച്ചും സേവന നിരതനായി അദ്ദേഹവും കുടുംബവും. നിസ്വാർത്ഥ സേവനം.
ആഹാരവും മരുന്നും നൽകി അവർക്കു വേണ്ടി പ്രാർത്ഥിച്ചും അവരെ ശുശ്രൂഷിച്ചതുമാണ് അദ്ദേഹവും കുടുംബവും ചെയ്ത തെറ്റ്.
മനുഷ്യനെ മനുഷ്യനായികാണാനുള്ള കണ്ണില്ലാത്ത, മനുഷ്യത്വം നഷ്ടപ്പെട്ട് പൈശാചിക ശക്തിയിൽ ആറാടി നിൽക്കുന്ന മത തീവ്രവാദികളടെ നോട്ടപ്പുള്ളിയായിരുന്നു ആ ദൈവപുരുഷനും മക്കളുമെന്ന് ആരും തിരിച്ചറിഞ്ഞില്ല.
പകലന്തിയോളം ഒഡീഷയിലെ ഉൾഗ്രാമങ്ങളിൽ സഞ്ചരിച്ച് യേശുവിൻ്റെ ആർദ്രതയോടെ അവരുടെ നന്മക്ക് വേണ്ടി തൻ്റെ സമയവും ആരോഗ്യവും മാറ്റിവച്ചു.
പ്രവത്തനം കഴിഞ്ഞു വളരെ വൈകി ക്ഷീണിച്ച് അവശനായിട്ടാണ് സ്റ്റെയിൻസും (58)മക്കളായ ഫിലിപ് (10) തിമോത്തി (7) അന്നു രാത്രിയിൽ അവരുടെ ജീപ്പിൽ ഉറങ്ങാൻ കിടന്നത്. അതൊരു നീണ്ട ഉറക്കത്തിലേക്കുള്ള രാത്രിയാണന്ന് അവർ അറിഞ്ഞില്ല.
അവർ ഉറങ്ങിക്കിടന്ന വാഹനത്തിനു ചുറ്റും മഴു തുടങ്ങി മാരകായുധങ്ങളുമായി ഒരു കൂട്ടം കശ്മലന്മാർ.ബഹളം കേട്ട് ഉണർന്ന കുട്ടികൾ ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ച കുട്ടികളെയും വാഹനത്തിനുള്ളിലേക്ക് തള്ളിയിട്ടു് വാഹനത്തിനു തീയിട്ടു ചുട്ടുകൊന്നു.ഗ്രഹാം സ്റ്റെയിൻസും രണ്ടു മക്കളും സുവിശേഷത്തിൻ്റെ രക്തസാക്ഷികളായി.
അമ്മ ഗ്ലാഡിസും, മകൾ എസ്ഥേറും കുടുംബവും ഓസ്ട്രേലിയിൽ കഴിയുന്നു.
മഹത്തായ ശുശ്രൂഷ നിർവ്വഹിച്ചു നിത്യതയിലേക്ക് പ്രവേശിച്ച ആ കർമ്മയോഗി കളുടെ ദീപ്തമായ സ്മരണക്കു മുമ്പിൽ ആദരവോടെ നമ്രശിരസ്കരായി നിൽക്കുന്നു ഞങ്ങൾ. എറണാകുളം
ഡി.ബി.എഫ് ഓഫീസിൽ കൂടിയ അനുസ്മരണ സമ്മേളനത്തിൽ
സംസ്ഥാന പ്രസിഡൻ്റ് സാംസൺ കോട്ടൂർ അധ്യക്ഷത് വഹിച്ചു, DBF സംസ്ഥാന വൈസ് പ്രസിഡന്റ് ബിന്ദു ബിജു സ്വാഗതം അർപ്പിച്ച്, രക്ഷധികാരി ഡോ. ജെ.എസ്.അടൂർ മുഖ്യ സന്ദേശം നൽകി, DBF തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് മനോജ് പോൾ അനുസ്മരണ കുറിപ്പ് പങ്ക് വെച്ചു. ട്രഷറാർ റൂബെൻ തോമസ് കൃതജ്ഞത അറിയിച്ചു..
സംസ്ഥാന ഭാരവാഹികളായ സാം കെ വർക്കി, ഗോഡ്വിൻ ബേബി, സ്റ്റേലിൻ രാജ്, ഷിബു ചെറിയാൻ, റിറ്റു ജിജോ തുടങ്ങിയവർ പ്രസംഗിച്ചു.
DBF സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ഉപദേശ സമിതി അംഗങ്ങൾ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങൾ, ജില്ലാ പ്രസിഡെന്റുമാർ തുടങ്ങി 54 പേർ യോഗത്തിൽ പങ്കെടുത്തു.
DBF സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി,
Pr. പോൾ മാള
DBF റൈറ്റർസ് ഫോറം ചെയർമാൻ