മണിപ്പൂരിലേത് വലിയ ഭരണഘടനാ വീഴ്ച; സര്‍ക്കാര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇടപെടുമെന്ന് സുപ്രീം കോടതി

മണിപ്പൂരിലേത് വലിയ ഭരണഘടനാ വീഴ്ച; സര്‍ക്കാര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇടപെടുമെന്ന് സുപ്രീം കോടതി

ന്യുഡല്‍ഹി: മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി സുപ്രീം കോടതി. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത കോടതി, സംഭവം അപലപനീയമാണെന്നും വീഡിയോ വലിയ അസ്വസ്ഥത ഉണ്ടാക്കിയെന്നും പറഞ്ഞു. മണിപ്പൂരില്‍ നിന്നുള്ള ആ വീഡിയോ വലിയ ഭരണഘടനാ വീഴ്ചയാണ് കാണിക്കുന്നത്. സര്‍ക്കാര്‍ ടനടി പ്രവര്‍ത്തിച്ചില്ലെങ്കില്‍ മേഖലയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കോടതി ഇടപെടുമെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ് മുന്നറിയിപ്പ് നല്‍കി.

കേസ് ജൂലായ് 28ന് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ഇന്നലെ പ്രചരിച്ച വീഡിയോകോടതിയെ വളരെ അസ്വസ്ഥതപ്പെടുത്തി. സര്‍ക്കാര്‍ മുന്നോട്ടുവന്ന് നടപടിയെടുക്കേണ്ട സമയമാണിത്. ഇത് ഒട്ടും അംഗീകരിക്കാനാവാത്തതാണെന്നൂം ചീഫ് ജസ്റ്റീസ് പറഞ്ഞു.  

സര്‍ക്കാര്‍ ഇടപെടുന്നില്ലെങ്കില്‍ കോടതി ഇടപെടും. ഇത്തരം അക്രമങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ച് കോടതിയെ അറിയിക്കണം. മാധ്യമങ്ങളില്‍ കാണുന്ന വീഡിയോ കടുത്ത ഭരണഘടനാ ലംഘനമാണ് കാണിക്കുന്നത്.- ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. 

മേയ് നാലിന് രണ്ട് യുവതികളെ ജനക്കൂട്ടം പിടികൂടി നഗ്നരാക്കി തെരുവുകളിലുടെ നടത്തുന്നതും പിന്നീട് വയലിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുന്നതുമായ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിലൂടെ ഇന്നലെ പ്രചരിച്ചത്. നഗനരാക്കി നടത്തുന്നതിനിടെ ജനക്കൂട്ടം ഇവരെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ച് അപമാനിക്കുന്നതും വീഡിയോയിലുണ്ട്. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. കക്ഷി രാഷ്ട്രീയ ഭേദമന്യേ വിമര്‍ശനവുമായി ജനങ്ങള്‍ രംഗത്തെത്തി. 

കേസില്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ഹീരാദാസ് (32) എന്നയാളെ മണിപ്പൂര്‍ പോലീസ് തൗബാല്‍ ജില്ലയില്‍ നിന്നും അറസ്റ്റു ചെയ്തിരുന്നു. വീഡിയോയില്‍ കണ്ട പച്ച ടി ഷര്‍ട്ട് ധരിച്ചയാളാണ് ഹീരാദാസ് എന്ന് പോലീസ് പറഞ്ഞു. 

മണിപ്പൂരിലുണ്ടായ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുള്ള ആദ്യ പ്രതികരണവും ഇന്നുണ്ടായി. രാജ്യത്തിന് മുഴുവന്‍ ലജ്ജാകരമാണ് സംഭവം. കുറ്റക്കാര്‍ ആരും തന്നെ രക്ഷപ്പെടില്ലെന്ന് രാജ്യത്തിന് ഞാന്‍ ഉറപ്പ് നല്‍കുന്നു. നിയമം അതിന്റെ വഴിക്ക് തന്നെ പോകും. മണിപ്പൂരിലെ പെണ്‍കുട്ടികള്‍ക്ക് സംഭവിച്ചതില്‍ ഒരിക്കലും പൊറുക്കാനാവില്ലെന്നും മോദി പറഞ്ഞു. 

' ലജ്ജാകരം; ദേഷ്യം തോന്നുന്നു’: ഒടുവില്‍ മൗനം വെടി‍ഞ്ഞ് മോദി

ണിപ്പുരിലെ അക്രമങ്ങളിലും കലാപങ്ങളിലും ഒടുവില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിനും പുരോഗമന സമൂഹത്തിനുമാകെ ലജ്ജാകരമായ സംഭവമാണ് മണിപ്പുരിലുണ്ടായതെന്നും സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത ക്രമസമാധാനപാലനം ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. ഹൃദയം നിറയെ വേദനയും ദേഷ്യവും തോന്നുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. കുറ്റക്കാരെ വെറുതേ വിടില്ലെന്നും മണിപ്പുരിലെ തര്‍ക്കങ്ങള്‍ മധ്യസ്ഥതയിലൂടെ പരിഹരിക്കാനുള്ള ബില്‍ ഇത്തവണ വരുമെന്നും മോദി ഉറപ്പുനല്‍കി. അതേസമയം മണിപ്പുരില്‍ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റിലായി.

Advertisement