ആത്മഹത്യാ പ്രതിരോധ ദിനാചരണം നടത്തി റേ ഓഫ് ലൗവ് ഡവലപ്പ്മെന്റ് ഫൗണ്ടേഷൻ

ആത്മഹത്യാ പ്രതിരോധ ദിനാചരണം നടത്തി റേ ഓഫ് ലൗവ് ഡവലപ്പ്മെന്റ് ഫൗണ്ടേഷൻ

തൃശൂർ : ലഹരിയോടാപ്പം കേരളത്തിൽ വർദ്ധിച്ചു വരുന്ന മറ്റൊരു സാമൂഹിക വിപത്തായ ആത്മഹ്യയ്ക്കെതിരെ ബോധവത്ക്കരണം സംഘടിപ്പിച്ച് റേ ഓഫ് ലൗവ് ഡവലപ്പ്മെന്റ് ഫൗണ്ടേഷനും. 

ലോകാരോഗ്യ സംഘടനയുടെ നിർദേശ പ്രകാരം ആത്മഹത്യ പ്രവണത കുറയ്ക്കുക, പ്രതിരോധ ബോധവത്ക്കരണം നടത്തുക എന്നീ ലക്ഷ്യത്തോടെയായിരുന്നു പരിപാടി. ഇതിന്റെ ഭാഗമായി ലോക ആത്മഹത്യ പ്രതിരോധ ദിനമായ സെപ്.10 ന് കേരളത്തിലെ വിവിധയിടങ്ങളിൽ ബോധവത്ക്കരണ സെമിനാർ നടത്തി. മുന്നൊരുക്കമായി സെപ്.1 മുതൽ 10 വരെ തൃശൂർ, മാഹി, മണപ്പുറം, തൃശൂർ - അമല, വടക്കാഞ്ചേരി, തിരുവനന്തപുരം - ചീനിവിള, നെട്ടയം, മലയടി, തിരുവനന്തപുരം സിറ്റി, മറയൂർ, മാനന്തവാടി എന്നിവിടങ്ങളിൽ ഭവനങ്ങൾ സന്ദർശിച്ചും പൊതുയോഗങ്ങൾ നടത്തിയും ബോധവത്ക്കരണം നടത്തി. പാസ്റ്റർ പോൾ മാള നേതൃത്വം നല്കി.

ന്യൂയോർക്കിലെ ക്രൈസ്റ്റ് ഏ ജി സഭയുടെ സോഷ്യൽ ഡവലെപ്പ്മെന്റ് വിഭാഗത്തിന്റെ കീഴിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന സോഷ്യൽ സർവീസ് സംഘടനയാണ് റേ ഓഫ് ലൗവ് ഡവലെപ്പ്മെന്റ് ഫൗണ്ടേഷൻ.ക്രൈസ്റ്റ് ഏ ജി സീനിയർ ശുശ്രൂഷകൻ റവ. ജോർജ് പി. ചാക്കോ, സോഷ്യൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജോർജ് ഏബ്രഹാം വാഴയിൽ, റേ ഓഫ് ലൗ ഡെവ. ഫൗണ്ടേഷൻ ഡയറക്ടർ ജയിംസ് ചാക്കോ ചീനിവിള , കോർഡിനേറ്റർ സജി മത്തായി കാതേട്ട് എന്നിവർ നേതൃത്വം നല്കുന്നു.

Advertisement