ഒടുവിൽ പാസ്റ്റർ ജോസ് പാപ്പച്ചനും ഷീജയും ജയിൽ മോചിതരായി

ഒടുവിൽ പാസ്റ്റർ ജോസ് പാപ്പച്ചനും ഷീജയും ജയിൽ മോചിതരായി

അലഹബാദ് : ഏഴു മാസത്തിലേറെയായി ഉത്തർപ്രദേശിലെ അക്ബർപുർ ജയിലിലായിരുന്ന പാസ്റ്റർ ജോസ് പാപ്പച്ചനും ഷീജയും ജയിൽ മോചിതരായി. മതപരിവർത്തനം നടത്തിയെന്ന വ്യാജ പരാതിയെത്തുടർന്നാണ് ഇരുവരും അറസ്റ്റിലായത്.

അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബഞ്ച് ജാമ്യം അനുവദിച്ചു. ജാമ്യം നേരത്തെ ലഭിച്ചെങ്കിലും ഇവരുടെ മോചനം അനിശ്ചിതത്ത്വത്തിലായിരുന്നു. ഇവർക്കായി നാല് ജാമ്യക്കാർ ഏർപ്പാടാക്കിയെങ്കിലും അവർക്ക് ഭീഷണി നേരിട്ട തിനാൽ നാലു പേരും പിന്മാറിയിരുന്നു. തോമസി

അഡ്വ. സാബു തോമസ്, ജോയി മാത്യു എന്നിവരുടെ  നേതൃത്വത്തിലുള്ള  ധീരമായുള്ള ഇടപെടലിനൊടുവിലാണ് ഇവർക്കായി ജയിൽ വാതിൽ തുറക്കപ്പെട്ടത്.

ജനുവരി 23ന് മാർക്കറ്റിൽ നിന്ന് പാസ്റ്ററിനെയും ഭാര്യയെയും പോലീസ് പിടിച്ചെങ്കിലും അന്വേഷണ വിധേയമായി വീട്ടിലേക്ക് അയയ്ക്കുകയായിരുന്നു. എന്നാൽ പിറ്റേന്ന് രാവിലെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 

Advertisement