കാറ്റിലും മഴയിലും കൊട്ടിയൂരിൽ സഭാഹാൾ തകർന്നു
പാസ്റ്റർ ജോബി ഇ.റ്റി, മാനന്തവാടി
കണ്ണൂർ : ശക്തമായ കാറ്റിലും മഴയിലും കൊട്ടിയൂർ പാലുകാച്ചിയിലുള്ള ചർച്ച് ഓഫ് ഗോഡ് സഭയുടെ ഹാളിനും പാഴ്സനേജിനും വൻ നാശനഷ്ടം സംഭവിച്ചു. മേല്ക്കൂര പൂർണ്ണമായും തകർന്നു ഭിത്തിക്കും വിള്ളൽ സംഭവിച്ചിട്ടുണ്ട് . ശുശ്രൂഷകനും കുടുംബവും സുരക്ഷിതരാണ്. ഭീമമായനഷ്ടമാണ് കെട്ടിടത്തിനുണ്ടായിട്ടുള്ളതെന്ന് ബന്ധപ്പെട്ടവർ ഗുഡ്ന്യൂസിനോട് പറഞ്ഞു.
Advertisement