നെന്മാറ പിവൈപിഎ ഒരുക്കിയ സാന്ത്വനം സ്നേഹസ്പർശിയായി

നെന്മാറ പിവൈപിഎ ഒരുക്കിയ സാന്ത്വനം  സ്നേഹസ്പർശിയായി

നെമ്മാറ : പിവൈപിഎ നെന്മാറ സെൻററും ഹിൽടോപ്പ് യൂത്ത് മിനിസ്ട്രീസിൻറേയും ആഭിമുഖ്യത്തിൽ പേഴുംപാറ സാന്ത്വനത്തിൽ  "പകൽവീട് "എന്ന പേരിൽ വൃദ്ധജനങ്ങൾക്കായി ഒരുക്കിയ സ്നേഹ കൂട്ടായ്മ സാന്ത്വനം നൽകുന്ന സ്നേഹസ്പർശമായി മാറി. നെന്മാറ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രജിസ്റ്റർ ചെയ്ത നൂറ്റിഇരുപതോളം വൃദ്ധജനങ്ങൾ കടന്നുവന്നു സംബന്ധിച്ചു. പെറ്റുവളർത്തി ആളാക്കിയ മാതാപിതാക്കളെ മറന്നു കളയുന്ന ഒരു തലമുറയുടെ നടുവിൽ സാന്ത്വനമേകുന്ന സ്നേഹ സ്പർശം അനേകർക്ക് അനുഗ്രഹമായിമാറി.  പ്രാർത്ഥനയോടു കൂടി ആരംഭിച്ച ചടങ്ങിൽ നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  പ്രബിത ജയൻ അധ്യക്ഷത വഹിച്ചു. നെന്മാറ എംഎൽഎ  കെ.ബാബു ഉദ്ഘാടനം ചെയ്തു.

സന്തോഷ് ഗീവർ സ്വാഗതം പറഞ്ഞു നെന്മാറ സർക്കിൾ ഇൻസ്പെക്ടർ എം. മഹേന്ദ്ര സിംഹൻ നെന്മാറ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. അമീർഖാൻ,  ഉഷരവീന്ദ്രൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

ബ്രദർ നീരജ് മാത്യു നന്ദിയും പറഞ്ഞു കടന്നുവന്ന ഏവർക്കും വിഭവസമൃദ്ധമായ ഭക്ഷണം നൽകുകയും വയോജനങ്ങൾക്ക് എല്ലാവർക്കും സ്നേഹസമ്മാനങ്ങൾ നൽകി ആദരിച്ചു. സാന്ത്വനം പേഴുംപാറ നൽകിയ സ്നേഹസ്പർശനം വാർദ്ധക്യകാല ജീവിതത്തിൽ വയോജനങ്ങൾക്ക് മറക്കാനാവാത്ത സ്നേഹ തൂവലായ് മാറി

Advertisement