നോർത്ത് ഈസ്റ്റ് റീജിയൻ ചർച് ഓഫ് ഗോഡ് വാർഷിക കൺവെൻഷൻ മെയ് 26 മുതൽ

നോർത്ത് ഈസ്റ്റ് റീജിയൻ ചർച് ഓഫ് ഗോഡ് വാർഷിക കൺവെൻഷൻ മെയ് 26 മുതൽ

ഫിലാഡൽഫിയ : നോർത്ത് ഈസ്റ്റ് റീജിയൻ ചർച് ഓഫ് ഗോഡ് വാർഷിക കൺവെൻഷൻ മെയ് 26 മുതൽ 28 വരെ എബനേസർ ചർച് ആഡിറ്റോറിയത്തിൽ ( 2605 Welsh Rd , Philadelphia , PA ) നടക്കും. പാസ്റ്റർ അനീഷ് ഏലപ്പാറ പ്രസംഗിക്കും.

26 നു റീജിയൻ പ്രസിഡണ്ട് റെവ. ഫിന്നി തോമസ് ഉദ്ഘാടനം നിർവഹിക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 6 :30നു പൊതുയോഗവും , ശനിയാഴച്ച 4 മണിക്ക് ലേഡീസ് വാർഷിക സമ്മേളനവും, ഞാറാഴ്ച രാവിലെ 10നു റീജിയണനിലെ സഭകളുടെ സംയുകത സഭായോഗവും നടക്കും. റീജിയൻ ഗായകസംഘം ഗാനശ്രുശ്രുഷ നിർവഹിക്കും.

റീജിയൻ ഭാരവാഹികളായി റവ. ഫിന്നി തോമസ് (പ്രസിഡന്റ് ), റവ.സാബു ജോർജ് (വൈസ് പ്രസിഡന്റ്), ഇവാ ഷാജി മാത്യു ( സെക്രട്ടറി ) , ബിനോയ് മാത്യു ( ട്രഷറർ ) , ഡാനി ബെഞ്ചമിൻ ( (യൂത്ത് കോർഡിനേറ്റർ) എന്നിവർ നേതൃത്വം നല്കും. 

സിസ്റ്റേഴ്സ് ജിജി തോമസ്, ഏലിയാമ്മ തോമസ് , തങ്കമ്മ വര്ഗീസ്, രൂത്ത് ലാൽ എന്നിവർ ലേഡീസ് മിനിസ്ട്രി ഭാരവാഹികളാണ്.