ഐപിസി നേര്യമംഗലം സെന്ററിന്റെ സമാധാനസന്ദേശ യാത്ര ശ്രദ്ധേയമായി

ഐപിസി നേര്യമംഗലം സെന്ററിന്റെ  സമാധാനസന്ദേശ യാത്ര ശ്രദ്ധേയമായി

വാർത്ത: മാത്യു കിങ്ങിണിമറ്റം

കോതമംഗലം: സ്വാതന്ത്ര്യദിന സമാധാനസന്ദേശ യാത്ര ഐപിസി നേര്യമംഗലം സെന്ററിന്റെ നേതൃത്വത്തില്‍ അടിമാലി പത്താംമൈലില്‍ നിന്ന് ആരംഭിച്ചു. പാസ്റ്റര്‍ വത്സന്‍ പീറ്റര്‍ അധ്യക്ഷത വഹിച്ചു. സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ സണ്ണി മാത്യു ഉദ്ഘാടനം നിര്‍വഹിച്ച് ഫ്‌ളാഗ് ഓഫ് ചെയ്തു. 

നേര്യമംഗലം, ഊന്നുകല്‍, കുത്തുകുഴി, കോതമംഗലം, പുതുപ്പാടി, പോത്താനിക്കാട്, വണ്ണപ്പുറം, ചാത്തമറ്റം എന്നിവിടങ്ങളിൽ പരസ്യയോഗങ്ങൾ നടത്തി.

 പൈങ്ങോട്ടൂര്‍ ടൗണില്‍  നടന്നസമാപന സമ്മേളനം പാസ്റ്റര്‍ ഉദയകുമാര്‍ പള്ളിക്കരയും സെന്ററിലെ മറ്റുകര്‍തൃദാസന്മാരും പ്രസംഗിച്ചു. പാസ്റ്റര്‍മാരായ സണ്ണി മാത്യു, ജോസ് വര്‍ഗീസ്, വല്‍സന്‍ പീറ്റര്‍, സിബി മാത്യു, ഷാജി ജോസഫ്, ഫിജോ ഫ്രാന്‍സിസ്,  ജോബി എബ്രഹാം,  ബിനീഷ് ബിജു, സിസ്റ്റര്‍ ജാസ്മിന്‍ സണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.