ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് അന്തർദേശീയ നേതൃത്വ സമ്മേളനം ഏപ്രിൽ 18 ഇന്ന് മുതൽ കൊച്ചിയിൽ

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് അന്തർദേശീയ നേതൃത്വ സമ്മേളനം ഏപ്രിൽ 18 ഇന്ന് മുതൽ കൊച്ചിയിൽ

പാസ്റ്റർ റോയ് ജോർജ്, ബെംഗളൂരു

കൊച്ചി: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് അന്തർദേശീയ നേതൃത്വ സമ്മേളനം ഏപ്രിൽ 18 ഇന്ന് മുതൽ 20 വരെ കൊച്ചി ചിറ്റൂർ റോഡിലുള്ള പേൾ പാലസ് ഹോട്ടലിൽ നടക്കും.

എൻ ഐ സി ഒ ജി ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി മുഖ്യ നേതൃത്വം നൽകും.

വിവിധ സംസ്ഥാനങ്ങളിൽ നിന്നും അന്തർദേശീയ തലത്തിൽ നിന്നുമുള്ള സഭാ നേതാക്കളും ശുശ്രൂഷകരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

സമ്മേളനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിവിധ ഡിപ്പാർട്മെൻ്റുകളുടെ നേതൃത്വത്തെ തെരഞ്ഞെടുക്കും.

സമ്മേളനം വ്യാഴാഴ്ച സമാപിക്കും.

Advertisement