ന്യൂ ഇന്ത്യ ദൈവസഭ ജനറൽ കൺവൻഷനു നാളെ തുടക്കം; സമാപനം ജനു.15 ഞായറാഴ്ച

ന്യൂ ഇന്ത്യ ദൈവസഭ ജനറൽ കൺവൻഷനു  നാളെ തുടക്കം; സമാപനം ജനു.15 ഞായറാഴ്ച
varient
varient
varient

ലിജോ ജോസഫ് (മീഡിയ ചെയർമാൻ)

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ 2023 ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് 47 മത് ജനറൽ കൺവെൻഷൻ ജനുവരി 11 ബുധൻ മുതൽ 15 ഞായർ വരെ സഭാ ആസ്ഥാനമായ ചിങ്ങവനം ബഥേസ്ദാ നഗറിൽ നടക്കും. സഭാ പ്രസിഡൻ്റ് പാസ്റ്റർ ആർ. ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്ന മീറ്റിംഗിൽ പാസ്റ്റർമാരായ ഷിബു തോമസ് (ഒക്കലഹോമ), ബാബു ചെറിയാൻ (പിറവം), ബിജു തമ്പി (മുംബൈ), റ്റി.എം കുരുവിള (ചിങ്ങവനം), മാർട്ടിൻ ഫിലിപ്പ് (ഗോവ), നൂർദ്ദിൻ മുള്ള (ബൽഗാം), പ്രിൻസ് തോമസ് (റാന്നി), ബിനു തമ്പി ( കൊൽക്കട്ട), ബിജു സി. എക്സ് (ഫോർട്ട് കൊച്ചി), സിസ്റ്റേഴ്സ് മറിയാമ്മ തമ്പി, ജോളി താഴാംപള്ളം (യു. എസ്. എ), ബ്രദർ. അജീഷ് കെ.ജോസഫ് ( സാക്ഷി ), പാസ്റ്റർ ജോൺസൺ കോശി തുടങ്ങിയവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. ബ്രദേഴ്സ് ലോർഡ്സൺ ആൻ്റെണി, ജോയൽ പടവത്ത്, പാസ്റ്റേഴ്സ് ബിനിത്ത് ജോയി, ബിജു വർഗ്ഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്രൈസ്റ്റ് ഫോർ ഇന്ത്യാ സിംഗേഴ്സ് ഗാനശുശ്രൂഷ നിർവ്വഹിക്കും. ഞായറാഴ്ച സംയുക്ത സഭായോഗത്തോടെ കൺവെൻഷൻ സമാപിക്കും.

ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷനു നാളെ ജനു.11നു തുടക്കം. ബുധനാഴ്ച വൈകീട്ട്  6 ന്  മൂലംകുളം ബെഥേസ്ദാ നഗറിൽ ആരംഭിക്കുന്ന കൺവൻഷനു ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും വിശ്വാസികൾ പങ്കെടുക്കും. ജനു.15 ഞായറാഴ്ച പൊതു ആരാധനയോടെ സമാപിക്കും. എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കുന്ന   പൊതുയോഗങ്ങളിൽ സഭയുടെ പ്രഗത്ഭരായ ദൈവദാസന്മാർ ദൈവവചനം പ്രഘോഷിക്കും. പകൽ സമയങ്ങളിൽ പവർ കോൺഫറൻസുകളും യൂത്ത് മീറ്റിങ്ങുകളും വിവിധ സെക്ഷനുകളായി നടക്കും. പ്രസ്തുത യോഗങ്ങളിൽ ക്രൈസ്റ്റ് ഫോർ ഇന്ത്യ സിംഗേഴ്സ് ഗാനശുശ്രുഷക്ക് നേതൃത്വം നൽകും. ഇപ്രാവശ്യം വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന്  മീഡിയ ചെയർമാൻ പാസ്റ്റർ ലിജോ ജോസഫ് അറിയിച്ചു.