പ്രവാസി ലീഗൽ സെൽ നഴ്സസ് വിങ്ങ് അന്താരാഷ്ട്ര കോർഡിനേറ്ററായി സിജു തോമസ് നിയമിതനായി 

പ്രവാസി ലീഗൽ സെൽ നഴ്സസ് വിങ്ങ് അന്താരാഷ്ട്ര കോർഡിനേറ്ററായി സിജു തോമസ് നിയമിതനായി 

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കടയാർ സഭ അംഗമാണ്

പ്രവാസി ലീഗൽ സെൽ നഴ്സസ് വിങ്ങ് അന്താരാഷ്ട്ര കോർഡിനേറ്ററായി സിജു തോമസ് നിയമിതനായി. ലോകമെമ്പാടുമുള്ള പ്രവാസികളായ നഴ്സുമാരുടെ ഏകോപനം, നഴ്സിംഗ് സമൂഹത്തിന്റെ പൊതുവായ പ്രശ്നങ്ങൾ തുടങ്ങിയവ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരിക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പ്രവാസി ലീഗൽ സെൽ നേഴ്സസ് വിങ്ങ് രൂപീകരിച്ചിരിക്കുന്നത്. നിലവിൽ ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയായും സിജു തോമസ് പ്രവർത്തിച്ച്‌ വരുന്നു.

നഴ്സുമാരുടെ അവകാശങ്ങൾക്ക് വേണ്ടി നിരവധിയായ പ്രവർത്തങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയാണ് സിജു തോമസ്. ലോകത്തുള്ള പ്രവാസികളുടെ എണ്ണത്തിൽ ഏറ്റവും കൂടുതലായുള്ളത് നഴ്സുമാരാണെന്നും, അവരുടെ ഏകോപനം പി.എൽ.സി-യുടെ മുന്നോട്ടുള്ള പ്രയാണത്തിൽ ഏറെ നിർണായകമാണെന്നും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് ഏബ്രഹാം (അഡ്വക്കറ്റ് ഓൺ റെക്കോർഡ്, സുപ്രീം കോർട്ട് ഓഫ് ഇന്ത്യ )പറഞ്ഞു.

പി എൽ സി കേരള ചാപ്റ്റർ പ്രസിഡന്റ് പി മോഹനദാസ്, അഡ്വ. ആർ മുരളീധരൻ ( ജനറൽ സെക്രട്ടറി - കേരള ), സുധീർ തിരുനിലത്ത് (ബഹ്‌റിൻ ), റ്റി എൻ കൃഷ്ണകുമാർ (ദുബായ്), അഡ്വ. മാത്യു ( അമേരിക്ക ), ബൈജു വർക്കി & അഡ്വ. സോണിയ സണ്ണി ( യു കെ ), ഹാഷിം പെരുമ്പാവൂർ ( സൗദി ), ആർ എം ബാബു (ആഫ്രിക്ക ), മൈക്കിൾ ജോസഫ് (ഓസ്‌ട്രെലിയ ), അഡ്വ. പി ജയശീലൻ (മലേഷ്യ ), അഡ്വ. പി ശരനാദ് (തമിഴ്നാട് ), വനിത വിഭാഗത്തെ പ്രതിനിതീകരിച്ച്‌ അഡ്വ. യു വഹീദ, ഹാജറാബി വലിയകത്ത് (ദുബായ് ), തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള പി.എൽ.സി യുടെ പ്രതിനിധികൾ ആശംസകൾ അറിയിച്ചു.

Advertisement