ചെല്ലാനത്ത് 'വചനോത്സവം 2023' ഇന്നു മെയ് 26 മുതൽ

ചെല്ലാനത്ത്  'വചനോത്സവം 2023' ഇന്നു മെയ് 26  മുതൽ

കൊച്ചി: ഐപിസി ഗിൽഗാൽ പ്രയർ സെൻ്റർ ആഭിമുഖ്യത്തിൽ മെയ് 26 വെള്ളി മുതൽ 28 ഞായർ വരെ വചനധ്യാനവും സംഗീത ശുശ്രൂഷയും നടത്തും. 

ചെല്ലാനം ഗിൽഗാൽ ഐപിസി ഹാളിന് സമീപം മാളികപ്പറമ്പ് ഗ്രൗണ്ടിൽ ദിവസവും വൈകിട്ട് 6 മുതൽ നടക്കുന്ന യോഗത്തിൽ പാസ്റ്റർമാരായ സണ്ണി അലക്സാണ്ടർ, തോമസ് വിളമ്പുകണ്ടം, ബെന്നി തോമസ് എന്നിവർ പ്രസംഗിക്കും.

മെലീഥാ മ്യൂസിക് ബാൻഡ് കൊച്ചി ഗാനശുശ്രൂഷ നിർവഹിക്കും.

പാസ്റ്റർ മഹേഷ് റാഫേൽ നേതൃത്വം നൽകും.