പഠനോപകരണങ്ങൾ വിതരണം ചെയ്തു

പഠനോപകരണങ്ങൾ വിതരണം ചെയ്തു

കൊല്ലം : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൊല്ലം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കടപ്പാകട സഭയിലും, പരവൂർ ന്യൂ ഇന്ത്യ സഭയിലും , ലിറ്റിൽ ഫ്ലവർ സ്കൂളിലും നടന്ന യോഗങ്ങളിൽ മുന്നൂറ്റൻമ്പതോളം കുട്ടികൾക്ക് സഹായം നല്കി.

സെന്റെർ ശുശ്രൂഷകൻ പാസ്റ്റർ ലിജോ ജോസഫ് അധ്യക്ഷനായിരുന്നു.   സെന്റെർ സെക്രട്ടറി പാസ്റ്റർ സെബാസ്റ്റൻ, പാസ്റ്റർ സന്തോഷ് ഗ്രബ്രിയേൽ , ജോൺസൺ ജോസഫ് , തോമസ് മാത്യൂ , ഷിജു രാജ്, ഫേബ ലിജോ, ഷീന ബൈജു, എയ്ഞ്ചൽ ഷൈജു തുടങ്ങിയവർ നേതൃത്വം നൽകി.

കൊല്ലം പട്ടണത്തിൽ നടന്ന വിതരണത്തിൽ മോൻസി തോമസ് ഓതറ, ജനപ്രധിതിനികളായ കടപ്പാകട ഉണ്ണികൃഷണൻ നായർ തുടങ്ങിയവരും  പരവൂരിൽ നടന്ന മീറ്റിങ്ങിൽ ഭുതക്കുളം പഞ്ചായത്ത് പ്രസിഡന്റ് അമ്മണി അമ്മ, സുധേവൻ സാർ തുടങ്ങിയ വിശിഷ്ടാതിഥികളും

കൊല്ലം ലിറ്റിൽ ഫ്ലവർ സ്ക്കൂളിൽ  നടന്ന പഠനോപകരണ വിതരണത്തിൽ പ്രിൻസിപ്പൽ സുനിൽ ബഞ്ചമിൻ, അധ്യാപകരായ സിസ്റ്റർ ജോയ്സ് , വിദ്യ, ക്യപ വിനോദ് കൗൺസിലർ തുടങ്ങിയവരും പങ്കെടുത്തു.