ഒക്ടോ.1 മുതൽ നോൺസ്റ്റോപ് പ്രാർത്ഥനയുമായി ഏ.ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് 

ഒക്ടോ.1 മുതൽ നോൺസ്റ്റോപ് പ്രാർത്ഥനയുമായി ഏ.ജി. മലയാളം ഡിസ്ട്രിക്ട്  പ്രയർ ഡിപ്പാർട്ട്മെൻ്റ് 

വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നോൺസ്റ്റോപ് ചെയിൻ പ്രയർ ഒക്ടോബർ 1 മുതൽ ZOOM മുഖേന നടത്തുന്നു. നേരത്തെ 24 മണിക്കൂർ, 48 മണിക്കൂർ, 72 മണിക്കൂർ, 100 മണിക്കൂർ തുടർമാനമായി പ്രാർത്ഥന നടത്തിയിരുന്നു.

തുടർമാനമായ പ്രാർത്ഥന എന്ന ആശയം പ്രയർ ഡിപ്പാർട്ട്മെൻ്റ് മാസങ്ങളായി ആലോചിച്ചിരുന്നതാണ്. എ.ജി. സഭാ ഡിസ്ട്രിക്ട് സൂപ്രണ്ടിൻ്റെ ദർശനവും ദീർഘകാല ആഗ്രഹവുമാണ് പ്രയർ ഡിപ്പാർട്ട്മെൻ്റിലൂടെ സമാരംഭിക്കുന്നത്.

എ.ജി. മലയാളം ഡിസ്ട്രിക്ട് ഓഫീസിനോടു ചേർന്നു പ്രയർ ടവർ ആരംഭിച്ചു പ്രത്യേക പ്രാർത്ഥനകൾ നിരന്തരം നടത്തുന്നുണ്ടെങ്കിലും നിലയ്ക്കാത്ത പ്രാർത്ഥനയിലേക്കു എത്തുവാൻ കഴിഞ്ഞിരുന്നില്ല.

ഓൺലൈൻ സാധ്യത കൈവന്നതോടെയാണ് ലോക ഉണർവിനായി ലോകമെങ്ങു നിന്നുമുള്ള പ്രാർത്ഥനാ പങ്കാളികളെ ചേർത്തു നിർത്തിക്കൊണ്ടുള്ള തുടർമാന പ്രാർത്ഥന ആരംഭിക്കുന്നത്. 

നല്ല മുന്നൊരുക്കങ്ങൾ നടത്തിയാണ് പ്രാർത്ഥനാചങ്ങല ഇഴമുറിയാതെ നടത്തുവാൻ ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്. 

ഒക്ടോബർ 1 ന് ആരംഭിക്കുന്ന പ്രാർത്ഥന അണമുറിയാതെ തുടരും. 

ഒക്ടോബർ 1 രാവിലെ 6 ന് നടക്കുന്ന പ്രത്യേകയോഗത്തിൽ സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ.സാമുവേൽ ഉദ്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ റോബിൻ ചുങ്കപ്പാറ ഗാനാരാധന നയിക്കും. പ്രയർ ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ പാസ്റ്റർ ജോമോൻ കുരുവിള അധ്യക്ഷത വഹിക്കും.

ആദ്യ ആഴ്ചയിൽ ദിവസവും വൈകുന്നേരം 8 മുതൽ 10 വരെ പ്രത്യേകസമ്മേളനങ്ങളാണ്. ഞായർ രാത്രി 8 ന് പാസ്റ്റർ സാം എബ്രഹാം ലക്നൗ സന്ദേശം നല്കുകയും സിസ്റ്റർ ബിനീഷ ബാബ്ജി സംഗീത ശുശ്രുഷ നയിക്കുകയും ചെയ്യും.

തിങ്കൾ രാത്രി 8ന് ഡോ.ഐസക് വി മാത്യു സന്ദേശം നല്കും. അജീഷ് ഖത്തർ സംഗീത ശുശ്രുഷക്ക് നേതൃത്വം നല്കും. ചൊവ്വ രാത്രി 8 ന് ഡോ. ടി.കെ.കോശിവൈദ്യൻ മുഖ്യ സന്ദേശം നല്കും പാസ്റ്റർ ജാക്സൺ പള്ളിപ്പാട് (അയർലൻഡ്) സംഗീതാരാധന നയിക്കും. ബുധൻ രാത്രി 8ന് പാസ്റ്റർ എബി ഐരൂർ പ്രസംഗിക്കും ബ്രദർ ബിജോ ജി ബാബു ബഹ്റിൻ ഗാനാരാധന നേതൃത്വം നല്കും.

 വ്യാഴം രാത്രി 8 ന് റവ.ജോർജ് പി. ചാക്കോ സന്ദേശം നല്കും പാസ്റ്റർ വി.ഡി.തോമസ് പത്തനാപുരം സംഗീതശുശ്രുഷയ്ക്ക് നേതൃത്വം നല്കും. വെള്ളി രാത്രി 8 ന് ഡോ.കെ.മുരളീധർ പ്രധാന സന്ദേശം നല്കും. ഇവാ.എബിൻ അലക്സ് കാനഡ ഗാനശുശ്രുഷ നയിക്കും.

 ശനി രാത്രി 8 ന് റവ.ടി.എ.വർഗീസും പ്രസംഗിക്കും പാസ്റ്റർ ബ്ലസൻ കെ.തോമസ് യു.കെ. ഗാനാരാധന നയിക്കും.  

പൊതുയോഗങ്ങൾ ഒഴികെയുള്ള സമയം ഒരു മണിക്കൂർ വീതം ഉള്ള സെഷനുകളായി തിരിച്ചിട്ടുണ്ട്. ആദ്യ ആഴ്ചയിൽ മാത്രമാണ് പ്രത്യേക പൊതുയോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഓരോ സെഷനുകൾക്കും വിവിധ സഭകൾ, സെക്ഷനുകൾ, മിഷൻ കേന്ദ്രങ്ങൾ നേതൃത്വം നല്കും. സ്വദേശത്തും വിദേശത്തുമുള്ളവർ പ്രാർത്ഥനാ ചങ്ങലയിൽ അണി ചേരും. 

ലോക ഉണർവിനായി തുടരുന്ന പ്രാർത്ഥനയുടെ ഭാഗമായാണ് പ്രാർത്ഥനാ ചങ്ങല സംഘടിപ്പിക്കുന്നത്. 

സഭാവ്യത്യാസമെന്യേ ഏതൊരാൾക്കും ഏതു സമയത്തും പ്രാർത്ഥനയിൽ ജോയിൻ ചെയ്യുവാനും പ്രാർത്ഥനാ വിഷയങ്ങൾ പങ്കുവച്ചു പ്രാർത്ഥിക്കുവാനും ഈ അവസരം പ്രയോജനപ്പെടുത്താം.

തിരക്കുകൾക്കിടയിൽ പ്രാർത്ഥിക്കാൻ സമയം കണ്ടെത്തിയാൽ അത് ഒരോരുത്തർക്കും ലോക ഉണർവിനും ഒരു അനുഗ്രഹമാകും. ഒക്ടോബർ 1 ന് ആരംഭിക്കുന്ന പ്രാർത്ഥന ഇഴമുറിയാതെ തുടരുവാൻ ഓരോരുത്തരുടെ സാന്നിദ്ധ്യവും ഒരു പ്രേരണയാകട്ടെ.

പ്രയർ ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ പാസ്റ്റർ ജോമോൻ കുരുവിള, സെക്രട്ടറി പാസ്റ്റർ മനോജ് വർഗീസ്, ട്രഷറാർ പാസ്റ്റർ ഡി.കുമാർദാസ്, കമ്മിറ്റിയംഗങ്ങളായ പാസ്റ്റേഴ്സ് കുര്യാക്കോസ് കെ .സി, ക്രിസ്റ്റഫർ.എം. ജെ തുടങ്ങിയവർ നേതൃത്വം നല്കും.

എല്ലാവരുടെയും പിന്തുണയും സാന്നിദ്ധ്യവും സംഘാടകർ അഭ്യർത്ഥിച്ചിട്ടുണ്ട്.

Zoom ID:892 7064 9969

Passcode :2023

കൂടുതൽ വിവരങ്ങൾക്ക്

Pr. Jomon Kuruvilla

+91 6235355453

Pr. Manoj Varghese

+91 9048437210

Advertisement