ശുശ്രൂഷക സമ്മേളനവും ഗ്രാജുവേഷനും

ശുശ്രൂഷക സമ്മേളനവും ഗ്രാജുവേഷനും

വാർത്ത: ജോൺ മാത്യു ഉദയ്പുർ

ഖരക്പൂർ: ഒയാസിസ് മിനിസ്ട്രീസിന്റെ ശുശ്രൂഷക സമ്മേളനവും ഗ്രാജുവേഷൻ സർവീസും ഒയാസിസിന്റെ ഖരക്പൂർ ക്യാമ്പസിൽ വച്ച് ഏപ്രിൽ 3, 4 തീയതികളിൽ നടന്നു.

പാസ്റ്റർ ഫിന്നി സി.യോഹന്നാൻ( ആസാദി ചാനൽ, മുംബൈ) മുഖ്യാതിഥി ആയിരുന്നു. വിവിധ കോഴ്സുകൾ പൂർത്തിയാക്കിയ 42 തദ്ദേശീയരായ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റു വിതരണം ഒയാസിസ് മിനിസ്ട്രീസ് പ്രസിഡന്റ് ഡോ.തോമസ് പി.ജോൺസൻ നിർവഹിച്ചു. ബ്രദർ കുര്യൻ ഉതുപ്പ്, ഡോ. മേരി ഗോസ്വാമി എന്നിവർ അവാർഡു വിതരണം നടത്തി.പാസ്റ്റർമാരായ സാം വർഗീസ്, അസിം ചന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ കോഴ്സുകളിൽ പരിശീലനം നൽകുന്നത്. പാസ്റ്റർമാരായ മോൻസൻ പി. ഡാനിയേൽ, സനൽ നെൽസൺ എന്നിവർ ഈ ശുശ്രൂഷകൾക്കു നേതൃത്വം നല്കി.  

ഡോ.തോമസ് പി.ജോൺസൻ, ബ്രദർ മാത്യു മത്തായി, ബ്രദർ വർഗീസ് മത്തായി, ബ്രദർ തോമസ് ജോൺ, പാസ്റ്റർ ബിജു പി. സാമുവൽ എന്നിവരും പശ്ചിമ ബംഗാളിലെ ഒയാസിസ് മിനിസ്ട്രീസിന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നല്കുന്നു.